Latest News

കാര്‍ നിയന്ത്രണം വിട്ട് ബസിലിടിച്ച് വീട്ടമ്മ മരിച്ചു, ഭര്‍ത്താവും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍

ചാത്തന്നൂര്‍: സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലിടിച്ച് വീട്ടമ്മ മരിച്ചു. ഭര്‍ത്താവും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍. കിളികൊല്ലൂര്‍ കല്ലുംതാഴം പോളശേരില്‍ വീട്ടില്‍ (അരുണ്‍ നിവാസില്‍) ലതിക (48) ആണ് മരിച്ചത്. 

ഇവരുടെ ഭര്‍ത്താവ് ഫാക്ടിലെ കണ്ണൂര്‍ സെയില്‍സ് മാനേജര്‍ കമലഹാസന്‍ (52),മക്കളായ എന്‍ജിനീയറിംഗ് ബിരുദധാരി അരുണ്‍ (22), കൊല്ലം വിമല ഹൃദയ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി അരുണിമ (14) എന്നിവര്‍ക്കാണ് പരിക്ക്. അപകടത്തില്‍ ബസ് യാത്രക്കാരായ എട്ടുപേര്‍ക്കും പരിക്കേറ്റു.

കാരംകോട് വാഴത്തോപ്പില്‍ പ്രീത (20), ശ്യാമ പ്രിയ (6), പോരുനാട് റീജ മന്‍സിലില്‍ സിന്ധു (25), പള്ളിക്കല്‍ ഷാജുനിവാസില്‍ സുകുമാരി (55), മാമ്പള്ളിക്കുന്നം ഗിരിജഭവനില്‍ ഗിരിജ (45), വെളളല്ലൂര്‍ പാറവിളവീട്ടില്‍ ബാലന്‍ (42), കാരംകോട് തോട്ടത്തില്‍ വീട്ടില്‍ തങ്കമ്മ ജോണ്‍ (58), ചാത്തന്നൂര്‍ ഗിരിജ മന്ദിരത്തില്‍ രാധ (54) എന്നിവര്‍ക്കാണ് പരിക്ക്. ഞായറാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷനിലായിരുന്നു അപകടം.

തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ കമലഹാസന്റെ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം തിരിച്ചുവരെ റോഡ് മുറിച്ചുകടക്കാന്‍ശ്രമിച്ച കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട കാര്‍ കൊല്ലത്തുനിന്നും ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ പൂര്‍ണമായി തകര്‍ന്ന കാറിന്റെ വാതില്‍ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലതികയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെതുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു. മുന്‍ പഞ്ചായത്ത് അംഗവും കാഷ്യൂഫാക്ടറി ജീവനക്കാരിയുമായിരുന്നു ലതിക. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Hospital, House Wife, Obituary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.