Latest News

കലൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് അനാശ്യാസം:കുടുങ്ങിയത് ബാംഗളൂര്‍ സുന്ദരി അടക്കം നാലു പേര്‍

കൊച്ചി: കൊച്ചിയില്‍ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിവന്ന കേസിലെ മുഖ്യപ്രതി റിമാന്‍ഡില്‍. തലശ്ശേരി പുത്തന്‍ വീട്ടില്‍ ജോഷി (56)യാണു റിമാന്‍ഡിലായത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനടുത്ത് വസന്ത നഗര്‍ ഭാഗത്തു വീടെടുത്ത് അനാശാസ്യപ്രവര്‍ത്തനം നടത്തിവന്നിരുന്ന നാലംഗസംഘമാണ് കഴിഞ്ഞ ദിവസം പോലീസിന്റെ വലയിലായത്.

മലപ്പുറം പാത്തപ്പള്ളി വീട്ടില്‍ എബിന്‍ ജോയ് (28), 32 വയസുള്ള പറവൂര്‍ സ്വദേശിനി, 24 വയസുള്ള ബാംഗളൂര്‍ സ്വദേശിനി എന്നിവരാണു സംഘത്തിലെ മറ്റുള്ളവര്‍. ഇവര്‍ക്കു ജാമ്യം ലഭിച്ചു. പാലാരിവട്ടം പോലീസിന്റെ സഹായത്തോടെ കൊച്ചി ഷാഡോ പോലീസാണ് സംഘത്തെ പിടികൂടിയത്.

വാടകവീടിന്റെ ഉടമ വിദേശത്താണ്. ഇദ്ദേഹത്തിനെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായ ജോഷി പാലക്കാട്, മലപ്പുറം, തൃശൂര്‍, ആലുവ, ആലപ്പുഴ, കോയമ്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് 25,000 മുതല്‍ 50,000 രൂപ വരെ തുകയക്ക് സ്ത്രീകളെ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു.

പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട് ജോഷിയുടെ പേരില്‍ മലപ്പുറം, ആലുവ, എറണാകുളം ഭാഗങ്ങളിലായി കേസ് നിലവിലുണ്ട്‌. എബിന്‍ ജോയിയുടെ പക്കല്‍ നിന്നു 1,90,000 രൂപയും ജോഷിയുടെ പക്കല്‍ നിന്നു 9,820 രൂപയും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ നാലുപേരെയും കോടതിയില്‍ ഹാജരാക്കും. സിറ്റിയിലെ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടര്‍ ദിവസങ്ങളിലുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസ്, ഡപ്യുട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീക്ക് എന്നിവര്‍ അറിയിച്ചു.

സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മാത്യു എക്‌സെല്‍, എറണാകുളം സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബി, ഷാഡോ എസ്‌ഐ എ. അനന്തലാല്‍, എഎസ്‌ഐ നിത്യാനന്തപൈ, സിവില്‍ പോലീസുകാരായ ആന്റണി, രഞ്ജിത്ത്, സുധീര്‍ ബാബു, ഷാജി, ശെല്‍വന്‍, രാജേഷ്, ഷമീര്‍, മനോജ്, സിന്ധു, അമ്പിളി, ഹേമ ചന്ദ്ര എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex Racket, Police, case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.