തളിപ്പറമ്പ: അബ്കാരി കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുന്‍ കള്ളനോട്ട് കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം കോരന്‍പീടികയിലെ മടത്തില്‍ ഹൗസില്‍ ജാഫര്‍ സിദ്ദീഖ് എന്ന മുതുകുട ജാഫര്‍ (38) ആണ് അറസ്റ്റിലായത്.
ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശനന്റെ സ്‌ക്വാഡംഗങ്ങളായ എസ്.ഐ: വാസുദേവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ. ജയരാജന്‍, സി.എച്ച്. സിദ്ദീഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
48 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി 2004ല്‍ ജാഫറിനെ പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ജാഫറിനെ മജിസ്‌ട്രേട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കള്ളനോട്ട് കേസില്‍ പ്രതിയായിരുന്നു ജാഫര്‍. തളിപ്പറമ്പ, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ ജാഫറിന് എതിരേ കേസ് നിലവിലുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, case, Arrested.

No comments:
Post a Comment