ഉദുമ : ബൈക്കിന്റെ ഹെഡ്‌ലൈറ്റ് കത്താത്തതിനെചൊല്ലി യാത്രക്കാരനേയും തടയാന്‍ചെന്ന സഹോദരനേയും മൂന്നംഗസംഘം മര്‍ദിച്ചു. പാലക്കുന്ന് മാലാംകുന്നിലെ എം. ഇസ്മായിലിന്റെ മക്കളായ റിയാസ് ബാഷ അഹ്മദ് (38), ഇജാസ് അസീം അഹ്മദ് (36) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.30 ഓടെ പാലക്കുന്ന് റെയില്‍വേ ഗേറ്റിനടുത്ത് വെച്ചാണ് അക്രമം. റിയാസ് ബാഷ, ഉപ്പളയിലെ ഭാര്യാവീട്ടിലേക്ക് പോകാനായി കോട്ടിക്കുളം റെയില്‍വേസ്‌റ്റേഷനിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് സംഭവം.
ഹെഡ്‌ലൈറ്റ് കത്താത്തത് ശ്രദ്ധയില്‍പെട്ട റിയാസ് റോഡരികില്‍ ബൈക്ക് നിര്‍ത്തി പരിശോധിക്കുന്നതിനിടെ അവിടെയെത്തിയ സംഘം ലൈറ്റ് കത്താത്തതിനെകുറിച്ച് ചോദിച്ച് മര്‍ദിക്കുകയായിരുന്നുവത്രെ. സംഭവം ശ്രദ്ധയില്‍പെട്ട് ആവഴി വന്ന റിയാസിന്റെ സഹോദരനും ഓട്ടോ ഡ്രൈവറുമായ ഇജാസ് അഹ് മദ് തടയാന്‍ ചെന്നപ്പോള്‍ അയാളേയും മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ പാലക്കുന്ന് സ്വദേശികളാണെന്ന് ഇരുവരും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack

No comments:
Post a Comment