Latest News

സുന്നീ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; 9 പേര്‍ക്ക് പരിക്ക്, വായനശാലയും ഓഫീസും തകര്‍ത്തു

ആലക്കോട്: ഇരു വിഭാഗം സുന്നികള്‍ തമ്മില്‍ ഏറെക്കാലമായി സംഘര്‍ഷം നിലനില്‍ക്കുന്ന
നെടുവോട് വെള്ളിയാഴ്ച രാത്രി വന്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. സംഘര്‍ഷത്തില്‍ മുസ്ലിംലീഗ് നിയ
ന്ത്രണത്തിലുള്ള വായനശാലയും എസ്.എസ്.എഫ് ഓഫീസും, സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ
ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്ന ജീപ്പും എറിഞ്ഞു തകര്‍ത്തു.

സംഘട്ടനത്തില്‍ ആറ് ഇ.കെ. വിഭാഗം പ്രവര്‍ത്തകര്‍ക്കും, മൂന്ന് എ.പി വിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ ഇ.കെ. വിഭാഗം പ്രവര്‍ത്തകരായ ഷംസുദീന്‍ വില്ലറയില്‍ (24),പാലക്കോടന്‍ ഹാരീസ് (21), കാട്ടീരകത്ത് നസീര്‍ (24), പൂമംഗലോരകത്ത് സത്താര്‍ (38), കക്കോട്ടകത്ത് അബ്ദു (38), പൂമംഗലോരകത്ത് റിയാസ് (19), എ.പി വിഭാഗം സുന്നി പ്രവര്‍ത്തകരായ പൂക്കോത്ത് റഷീദ് (30), ചാക്കന്റകത്ത് സുബൈര്‍ (38), ഓട്ടക്കല്ലന്‍ ജുബൈര്‍ (22) എന്നിവരെ തളിപ്പറമ്പ് സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.

അന്തരിച്ച മുസ്ലിംലീഗ് നേതാവ് പി.എസ്. ഹംസയുടെ സ്മാരകമായി നെടുവോട് സ്ഥാപിച്ച വായനശാലയും നെടുവോട് ടൗണിലെ എസ്.എസ്. എഫിന്റെ ഓഫീസുമാണ് തകര്‍ക്കപ്പെട്ടത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റയാളെ ആലക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന നെടുവോട്ടെ ടാക്‌സി ജീപ്പ് ഡ്രൈവര്‍ പാറോലിക്കല്‍ പ്രസാദിന്റെ കെ.എല്‍ 06-9500 ജീപ്പാണ് ഒരു സംഘം ആളുകള്‍ നെടുവോട്
തടഞ്ഞു നിര്‍ത്തി കല്ലെറിഞ്ഞ് തകര്‍ത്തത്. കല്ലേറില്‍ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ജീപ്പിന്റെ വുഡും കുത്തിക്കീറിയ നിലയിലാണ്. ട്രിപ്പ് വിളിച്ചതിനെ തുടര്‍ന്ന് ഓടാനെത്തിയപ്പോഴാണ് ജീപ്പിന് നേരെ അക്രമം നടന്നതെന്ന് പ്രസാദ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ലീഗ് വായനശാലയില്‍ ഇരിക്കുകയായിരുന്ന തങ്ങളെ ജുബൈര്‍, അയൂബ്, സുലൈമാന്‍, ഹംസ, ഉമ്മര്‍ തുടങ്ങി 20 ഓളം പേര്‍ എസ്.എസ്.എഫ് സിന്ദാാദ് വിളിച്ചെത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയും, വായനശാല അടിച്ചു തകര്‍ക്കുകയുമായിരുന്നുവെന്നാണ് ഇ.കെ. വിഭാഗം സുന്നികള്‍ പറയുന്നത്.

അതേസമയം ഇ.കെ. വിഭാഗം സുന്നി പ്രവര്‍ത്തകരായ ഫത്താഹ്, ഹനീഫ, റിയാസ്, ഷംസുദീന്‍,
സമീര്‍, നസീര്‍ തുടങ്ങി 25 ഓളം പേര്‍ പൂക്കാട് റോഡില്‍ വെച്ച് തങ്ങളെ അക്രമിക്കുകയായിരുന്നുവെ
ന്നാണ് എ.പി സുന്നികള്‍ പറയുന്നത്. പൂക്കോത്ത് റഷീദിന്റെ ബൈക്കും തകര്‍ത്തു. തങ്ങളുടെ കൊടിമരവും നബിദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡും നശിപ്പിക്കപ്പെട്ടുവെന്നും ഇവര്‍ പറയുന്നു. പരപ്പയിലെ പള്ളി പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് കുറച്ചു കാലമായി തുടര്‍ച്ചയായുള്ള സംഘര്‍ഷത്തിലേക്ക് നെടുവോടിനെ എത്തിച്ചത്.

വിവാദങ്ങള്‍ക്ക് തുടക്കമിട്ട പള്ളിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. രാത്രി തന്നെ വന്‍ പോലീസ് സന്നാഹം നെടുവോടെത്തിയാണ് സംഘര്‍ഷം വ്യാപിക്കുന്നത് തടഞ്ഞത്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. റോഡ് കയ്യേറി സ്ഥാപിച്ച കൊടിമരങ്ങളും കൊടിയും ഫ്‌ളക്‌സ് ബോര്‍ഡുകളും പോലീസ് പറിച്ചു നീക്കി തീയിട്ട് നശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, AP-EK Sunni Clash, Alakkod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.