ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡിസംബര്‍ 16 ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ രണ്ടു പ്രതികള്‍ നിരപരാധിത്വം അവകാശപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍. കേസില്‍ വിചാരണക്കോടതി തങ്ങളെ തെറ്റായി പ്രതിചേര്‍ക്കുകയാണെന്നാണ് പ്രതികളായ അക്ഷയ് താക്കൂറും വിനയ് ശര്‍മയും കോടതിയില്‍ അറിയിച്ചത്.
ഡല്‍ഹിയില്‍ 22-കാരിയെ ഓടുന്ന ബസില്‍ വച്ച് ആറുപേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയതായാണ് കേസ്. എന്നാല്‍, സംഭവസമയം തങ്ങള്‍ ബസില്‍ ഇല്ലായിരുന്നുവെന്നാണ് രണ്ടു പ്രതികളും ഹൈക്കോടതിയില്‍ അറിയിച്ചത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയൊഴികെ മറ്റ് അഞ്ചുപേര്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. മുഖ്യപ്രതിയായ രാംസിംഗ് ജയിലില്‍ ജീവനൊടുക്കിയിരുന്നു.
വിചാരണക്കോടതിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് ജസ്റ്റിസ് റേവ ഖേത്രപാല്‍, പ്രതിഭ റാണി എന്നിവരടങ്ങിയ ബഞ്ചിനു മുമ്പാകെയാണ് പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ചത്. തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി പ്രഖ്യാപിച്ചത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ ഭാഗം മാത്രമേ കോടതി പരിഗണിച്ചുള്ളുവെന്നും 34 പേജുള്ള ഹര്‍ജിയില്‍ പറയുന്നു. ഡോക്ടര്‍മാരും പോലീസ് ഉദ്യോഗസ്ഥരുമടക്കം കേസിലെ 61 പ്രോസിക്യൂഷന്‍ സാക്ഷികളെയും വീണ്ടും ചോദ്യം ചെയ്യാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കേസിലെ പ്രതികളായ അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരെ തൂക്കിലേറ്റാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 13-ന് വിചാരണകോടതി വിധിച്ചിരുന്നു. വധശിക്ഷ മേല്‍ക്കോടതി ശരിവയ്‌ക്കേണ്ടതിനാല്‍ കേസ് ഹൈക്കോടതിക്കു കൈമാറുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi rape, Court, Case.
No comments:
Post a Comment