മനാമ: ജനുവരി 16 മുതല്‍ 18 വരെ സാഖിര്‍ എയര്‍ബേസില്‍ നടക്കുന്ന ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോക്ക് ഒരുക്കം പൂര്‍ത്തിയായതായി ഗതാഗത മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ ആക്റ്റിങ് അണ്ടര്‍സെക്രട്ടറി അഹ്മദ് അലി നിമ അറിയിച്ചു.
ലോകോത്തര ഏറോബാറ്റിക് ടീമുകളുടെ അഭ്യാസപ്രകടനം, ആധുനികവും പുരാതനവുമായ വിമാനങ്ങളുടെ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ എയര്‍ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
യു.എ.ഇയുടെ അല്‍ ഫുര്‍സാന്‍ ഏറോബാറ്റിക് ടീം, സൗദി അറേബ്യയുടെ ഹോക്സ്, ബ്രീട്ട്ലിങ് വിങ്വാക്കേഴ്സ്, സ്വിപ് ട്വിസ്റ്റര്‍ ഡിസ്പ്ളേ ടീം, റെഡ് ഡെവിള്‍സ് പാരച്യൂട്ട് ഡിസ്പ്ളേ ടീം തുടങ്ങിയവ അഭ്യാസപ്രകടനങ്ങള്‍ നടത്തും. യു.എ.ഇയുടെ മിറാഷ് 2000, എഫ് 16 യുദ്ധവിമാനം, ഡി.എച്ച്.എല്‍ 757 വിമാനം, ഗള്‍ഫ് എയറിന്‍െറ എ330 തുടങ്ങിയവ പ്രദര്‍ശനത്തില്‍ അണിനിരത്തും.
പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം വീക്ഷിക്കാന്‍ മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധികം സ്ഥലം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ റെസ്റ്റ് റൂമുകള്‍, പ്രാര്‍ഥനാ ഹാളുകള്‍ എന്നിവ ഇതിന്‍െറ ഭാഗമായി നിര്‍മിച്ചിട്ടുണ്ട്.
വിവിധ റെസ്റ്റോറന്‍റുകളുടെയും കമ്പനികളുടെയും ഇരുപതോളം കിയോസ്കുകളുമുണ്ടാകും. പാരച്യൂട്ടിങ് ക്ളബ്, കോറല്‍ ഡൈവിങ് സെന്‍റര്‍ എന്നിവയുടെ കിയോസ്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. സാമൂഹിക വികസന മന്ത്രാലയവുമായി ചേര്‍ന്ന് ഒരുക്കിയ പരമ്പരാഗത ഗ്രാമത്തില്‍ വീടുകളില്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍ വില്‍പനക്കുണ്ടാകും. ഇതിന് പുറമെ ടീട്ടെയ്ല്‍ ഷോപ്പുകള്‍, ഫേസ്പെയിന്‍റിങ്- ഹെന്ന കലാകാരന്മാര്‍, ത്രിഡി സ്ട്രീറ്റ് ആര്‍ടിസ്റ്റുകള്‍ എന്നിവരുമത്തെും. സുരക്ഷാവലക്ക് മീതെ പറക്കല്‍ അനുഭവം സമ്മാനിക്കുന്ന വെര്‍ട്ടിക്കല്‍ വിന്‍ഡ് ടണലും ഇവിടെയുണ്ടാകും.
കുട്ടികളുടെ സംഗീത ബാന്‍ഡ് പരിപാടികള്‍ അവതരിപ്പിക്കും. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് സംഗീതത്തിനൊപ്പിച്ച് സല്‍സ ഡാന്‍സര്‍മാര്‍ ചുവട് വെക്കും. ഇംഗ്ളണ്ടിലെ നാഷണല്‍ സ്പേസ് സെന്‍ററിന്‍െറ ഇന്‍ററാക്ടിവ് സ്പേസ് സോണ്‍ പ്രദര്‍ശനവുമുണ്ടാകും. 360 ഡിഗ്രിയില്‍ സിനിമാ അനുഭവം സമ്മാനിക്കാന്‍ സ്പേസ് സോണിനാകും. മാഡ് സയന്‍സ് ബഹ്റൈന്‍ ഒരുക്കുന്ന ഫണ്‍ സ്റ്റേഷന്‍, ഇന്‍ററാക്ടീവ് മത്സരങ്ങള്‍ തുടങ്ങിയവ നിരവധി പേരെ ആകര്‍ഷിക്കുമെന്ന് കരുതുന്നു.
എയര്‍ബേസില്‍ പ്രത്യേകം നിര്‍മിച്ച ഗ്രാന്‍ഡ് സ്റ്റാന്‍റിലിരുന്ന് പൊതുജനങ്ങള്‍ക്ക് അഭ്യാസപ്രകടനങ്ങള്‍ വീക്ഷിക്കാനാകും. ടിക്കറ്റ് വില്‍പന ബാറ്റല്‍കോ ഒൗട്ലറ്റുകളില്‍ പുരോഗമിക്കുകയാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ദിനാറും മുതിര്‍ന്നവര്‍ക്ക് ഏഴ് ദിനാറുമാണ് ടിക്കറ്റ് നിരക്ക്. സാംസ്കാരിക മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ എന്നിവയും എയര്‍ഷോയുമായി സഹകരിക്കുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment