Latest News

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

ചിറ്റാരിക്കാല്‍ : ചെറുപുഴക്ക് സമീപം പാക്കഞ്ഞിക്കാട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.
ബോംബെ മുക്കിലെ മുടവുംങ്കല്‍ പ്രഭാകരന്റെ മകന്‍ സജീവന്‍ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം . 

ചെറുപുഴയില്‍ നിന്നും മഞ്ഞക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത് . മരപ്പനിക്കാരനാണ് അപകടത്തില്‍ മരിച്ച സജീവന്‍ . മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലേക്ക് പോസ്റ്റ് മോര്ട്ടത്തിനായി കൊണ്ടുപോയി . മാതാവ് ദേവകി . സഹോദരങ്ങള്‍ : സത്യന്‍ , ബിന്ദു, സിന്ധു, അനില .

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Obituary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.