Latest News

വിദ്യാനഗര്‍ എസ്.ഐ. രവീന്ദ്രനെ സസ്‌പെന്റ് ചെയ്യണം: കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: സാധാരണക്കാര്‍ക്കെതിരെ ആക്രമണം അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാനഗര്‍ അഡീഷനല്‍ എസ്.ഐ രവീന്ദ്രനെ സസ്‌പെന്റ് ചെയ്യണമെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി.

കഴിഞ്ഞ ദിവസങ്ങളില്‍ ഉളിയടുത്തടുക്കയില്‍ നബിദിനത്തോടനുബന്ധിച്ച് പള്ളി കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡുകളും അലങ്കാരങ്ങളും നശിപ്പിക്കുകയും യുവാക്കള്‍ക്ക് നേരെ വ്യാപക അക്രമം അഴിച്ച് വിടുകയും ചെയ്തിരുന്നു. എസ്.ഐക്ക് മര്‍ദ്ദനമേറ്റെന്ന് പറയുന്നത് വളരെ വിചിത്ര വാദമാണ്. 

ആള്‍ക്കൂട്ടത്തെ ഭയപ്പെടുത്തി ഓടിക്കുന്നതിനിടയില്‍ കുഴിയില്‍ വീണ് അദ്ദേഹത്തിന് പരുക്കേല്‍ക്കുകയായിരുന്നു. ഇതിന്റെ പേരില്‍ നിരപരാധികളായ യുവാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കള്ളക്കേസെടുക്കാനാണ് ഈ നിയമപാലകന്‍ ഇങ്ങനെ ചെയ്യുന്നത്. കൂടാതെ സ്‌റ്റേഷനില്‍ എത്തുന്നവരോട് അപമര്യാദയായി പെരുമാറുന്ന പ്രവണതയും കൂടുതലാണ്. കേസൊതുക്കാന്‍ പരാതിക്കാരനിലും നിന്നും പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങുന്ന പതിവും ഇദ്ദേഹത്തിനുണ്ട്. നീലേശ്വരം സ്വദേശിയായ ഈ പൊലീസുദ്യോഗസ്ഥന്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് നടപടി നേരിട്ടത് നാട്ടുകാര്‍ മറന്നിട്ടില്ലെന്നും മാഹിന്‍ ഹാജി വാര്‍ത്താക്കുറിപ്പില്‍ പ്രസ്താവിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.