കാസര്‍കോട്: ഗോത്രവര്‍ഗത്തിന്‍റെ റാണി രാഷ്ട്രത്തിന്‍റെ ആദരം ഏറ്റുവാങ്ങാന്‍ യാത്ര തിരിച്ചു.വോര്‍ക്കാടി പഞ്ചായത്തില്‍ ബൊഡോഡി കൊറഗ കോളനിയിലെ മീനാക്ഷി(26)ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ റിപ്പബ്ലിക് ദിന പരേഡില്‍ അതിഥിയാണ്.
സംസ്ഥാനത്ത് കാസര്‍കോട് ജില്ലയില്‍ മാത്രമുള്ള കൊറഗ വിഭാഗത്തില്‍ നിന്ന് ബി.എഡ് നേടുന്ന പ്രഥമ വനിതയാണ് ശേഖര-തുക്കുറുദമ്പതികളുടെ മകള്‍ മീനാക്ഷി.ബിരുദാനന്തര ബിരദധാരിയുമാണ്.
വംശനാശം നേരിടുന്ന പ്രാക്തന ഗോത്ര വര്‍ഗമായ കൊറഗരുടെ ദൈന്യതയുടെ തുടര്‍ക്കഥകള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിലൂടെ വിജയഗാഥ രചിക്കുകയായിരുന്നു മീനാക്ഷി.പാത്തൂര്‍ ജി.എല്‍.പി സ്കൂള്‍,കൊടലമുകര്‍ വാണിവിജയ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസത്തിനു ശേഷം കര്‍ണ്ണാടകയിലെ കന്യാന പി.യു.കോളജില്‍ പി.യു.സിക്ക് ചേര്‍ന്നു,മഞ്ചേശ്വരം ഗോവിന്ദ പൈ കോളജില്‍ നിന്ന് ബിരുദവും കാസര്‍ക്കോട് ഗവ.കോളജില്‍ നിന്ന് ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കന്നടയാണ് മാധ്യമം.

കണ്ണൂര്‍ സര്‍വകലാശാലയുടെ കാസര്‍ക്കോട് ബിഎഡ് സെന്‍ററില്‍ നിന്ന് അധ്യാപന പരിശീല കോഴ്സും പൂര്‍തിയാക്കി.ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തില്‍ താല്‍കാലിക അധ്യാപികയായി ജോലി ചെയ്യുന്നു.പട്ടികവര്‍ഗവികസന വകുപ്പാണ് പഠന ചെലവുകള്‍ വഹിച്ചത്. പത്താം തരം വരെ പഠിച്ച രത്നാകരയാണ് ഭര്‍താവ്.ഓട്ടോഡ്രൈവറാണ്.
ദമ്പതികള്‍ തിങ്കളാഴ്ച മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസില്‍ കാസര്‍കോട് നിന്ന് യാത്രതിരിച്ചു.കോഴിക്കോട് നിന്ന് പട്ടികവര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥനും ഒപ്പം ചേര്‍ന്നു.ഇദ്ദേഹം ഡല്‍ഹി വരെ അനുഗമിക്കും.ജനുവരി 22ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് വിമാനത്തിലാവും യാത്ര.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Meenakshi Kasargod,
No comments:
Post a Comment