Latest News

ഫായിസ് 'ക്ലോസ് ഫ്രണ്ട്'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കൊടി സുനി

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ വെച്ചു ഉപയോഗിച്ച മൊബൈല്‍ഫോണുകളില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ജയിലില്‍ വെച്ച് കത്തിച്ച് നശിപ്പിച്ചുവെന്ന് മൊഴി. പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ കൊലയാളി സംഘത്തിലെ കൊടിസുനിയാണ് ഈ നിര്‍ണായക മൊഴി നല്‍കിയതെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ പ്രതി ഫായിസുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും കൊടിസുനി പറഞ്ഞു. തന്റെ അയല്‍വാസിയായിരുന്നു. ചെറുപ്പം മുതലുള്ള അടുപ്പമാണ് ഫായിസുമായി തനിക്കുളളത്. ഇത് ഇപ്പോഴും തുടരുന്നുണ്ടെന്നും കൊടിസുനി പറഞ്ഞു. ജയിലിലെത്തിയപ്പോള്‍ ഫായിസുമായി സംസാരിച്ചിരുന്നുവെന്നും കൊടിസുനി സ്ഥീരികരിച്ചു.

കള്ളക്കടത്തുമായി ബന്ധപ്പെട്ടു ഫായിസിനു സഹായങ്ങള്‍ ചെയ്തിരുന്നില്ലെന്നും കൊടിസുനി പറഞ്ഞു. തന്നോട് ഈ കാര്യങ്ങള്‍ എന്തിനാണ് ചോദിക്കുന്നതെന്നും ഫോണ്‍ചെയ്തിട്ടുണ്ടോയെന്നതല്ലേ അറിയേണ്ടതെന്നും കൊടിസുനി പോലീസിനോട് തിരിച്ചുചോദിച്ചതായും അറിയുന്നു. അതേസമയം കൊടിസുനി ഞെട്ടിപ്പിക്കുന്ന മറ്റ് നിര്‍ണായക വിവരങ്ങളും പോലീസിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പോലീസ് നിരവധി തവണ ചോദ്യം ചെയ്തിട്ടും മറ്റു അഞ്ചു പേരും പോലീസിനോട് വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ല.

അഞ്ചു പേരും വിട്ടുപറയാതിരുന്നപ്പോള്‍ കൊലയാളി സംഘത്തിലെ പ്രധാനിയായ കൊടിസുനിയാണ് ഫോണ്‍കത്തിച്ചതടക്കം അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്നത് പുറത്തുവന്ന ഘട്ടത്തിലായിരുന്നു ഫോണ്‍ കത്തിച്ചത്. അതേസമയം ഫോണ്‍ ജയിലില്‍ എത്തിച്ചതാരെന്നു സമ്മതിക്കാന്‍ പ്രതികള്‍ തയാറായിട്ടില്ല. ജയിലില്‍ ഉപയോഗിച്ച ഫോണുകളില്‍ വിലകൂടിയ ഫോണാണ് കത്തിച്ചിരുന്നത്.

ആറു പ്രതികളെയായിരുന്നു കസബ സിഐ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ജയിലിലെത്തി ചോദ്യം ചെയ്തത്. കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, കെ ഷിനോജ്, ടികെ രജീഷ്, സി രജിത്ത് തുടങ്ങിയ ഫേസ് ബുക്ക് കേസില്‍ പ്രതിചേര്‍ത്തവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തത്.

ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും പുറത്തേക്ക് വിളിക്കുകയും ചെയ്തിട്ടുണ്ടെന്നും കൊലയാളി സംഘത്തിലുളളവര്‍ മൊഴി നല്‍കിയിട്ടുണ്ട് . ജില്ലാ ജയിലിലെ ഒരു സുപ്രണ്ടിന്റെ സഹായത്തോടെയാണ് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്നായിരുന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും പ്രതിയില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Murder case, Koodi Suni

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.