Latest News

സ്വവര്‍ഗാനുരാഗിയായ മകളുടെ മനസുമാറ്റി വിവാഹം കഴിക്കുന്നയാള്‍ക്ക് 815 കോടി രൂപ വാഗ്ദാനം

ഹോങ്കോങ്: മറ്റൊരു യുവതിക്കൊപ്പം താമസിക്കുന്ന തന്റെ മകളുടെ മനസുമാറ്റി വിവാഹം കഴിക്കുന്നയാള്‍ക്ക് 815 കോടി രൂപ (130 മില്യണ്‍ യുഎസ് ഡോളര്‍) വാഗ്ദാനം. സെസി ചാവോ എന്ന ഹോങ്കോങ്ങിലെ കോടീശ്വരനാണ് വിലപ്പെട്ട വാഗ്ദാനം നല്‍കിയത്.

രണ്ടുവര്‍ഷം മുന്‍പാണ് ഇദ്ദേഹം മകളുടെ വരനെ അന്വേഷിച്ച് ആദ്യമായി പരസ്യം നല്‍കിയത്. അന്ന് (130 മില്യണ്‍ യുഎസ് ഡോളര്‍) ആയിരുന്നു വാഗ്ദാനം. നിരവധിപേര്‍ പണത്തില്‍ ആകൃഷ്ടരായെത്തിയെങ്കിലും ചാവോയുടെ മകളായ ജിജിയുടെ മനസുമാറ്റാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് വാഗ്ദാനം ഇരട്ടിയാക്കിയത്.

2012ല്‍ പാരിസില്‍ വച്ച് കൂട്ടുകാരി സീനിനെ ജിജി വിവാഹം ചെയ്തിരുന്നു. വിവാഹ വാര്‍ത്ത അറിഞ്ഞ് ഞെട്ടിത്തരിച്ച പിതാവ് ഇക്കാര്യം പരസ്യപ്പെടുത്തരുതെന്ന് മകളോട് അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ കൂട്ടുകാരിയെ ഒഴിവാക്കാന്‍ ജിജി തയ്യാറായിരുന്നില്ല.

പ്രോപ്പര്‍ട്ടി ബിസിനസുകാരനായ ചാവോയ്ക്ക് 77 വയസാണ് പ്രായം. മരിക്കും മുന്‍പെങ്കിലും 34 വയസുള്ള മകള്‍ ജിജിയുടെ വിവാഹം നടക്കണമെന്നും അവള്‍ക്ക് കുട്ടികള്‍ പിറക്കുന്നതും കാണണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

എന്നാല്‍, അച്ഛന്റെ പുതിയ വാഗ്ദാനം തന്നെ ബാധിക്കില്ലെന്നാണ് ജിജി പറയുന്നത്. എനിക്കിപ്പോള്‍ത്തെന്ന ഒരു ഭാര്യയുണ്ട്. വാഗ്ദാനം ചെയ്ത അത്രയും തുക പാവപ്പെട്ടവര്‍ക്കു നല്‍കുന്നതായിരിക്കും നല്ലതെന്നും അവര്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.