Latest News

എ.കെ. 47 രൂപകല്‍പ്പന ചെയ്തതില്‍ കലാഷ്‌നിക്കോവ് വളരെയധികം വ്യസനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: എ.കെ. 47 ഉള്‍പ്പെടെയുള്ള തോക്കുകള്‍ രൂപകല്‍പ്പന ചെയ്തതില്‍ മരിക്കുന്നതിന് മുമ്പ് മിഖായില്‍ കലാഷ്‌നിക്കോവ് വളരെയധികം വ്യസനിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.

തൊണ്ണൂറ്റിനാലാം വയസ്സില്‍ മരിക്കുന്നതിന് ആറുമാസം മുമ്പെഴുതിയ നീണ്ട കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ തോക്കുകള്‍ കോടിക്കണക്കിന് പേരെയാണ് കൊന്നൊടുക്കിയത്. ഇനിയും കൊല്ലും. ഇതാലോചിക്കുമ്പോള്‍ തനിക്ക് അഗാധമായ കുറ്റബോധവും വ്യസനവും തോന്നുന്നു.

രാത്രി ഉറക്കം കിട്ടാറില്ല. ദിവസവും ആരോഗ്യം ക്ഷയിക്കുന്നു. മനുഷ്യന് ആവശ്യം ശാന്തിയാണെന്ന് താനിപ്പോള്‍ തിരിച്ചറിയുന്നു. അല്ലാതെ യുദ്ധവും തോക്കുകളും ബോംബുകളുമല്ലെന്നും അദ്ദേഹം കത്തില്‍ കുറിച്ചിരുന്നു.

ഏറെക്കാലം രോഗബാധിതനായിരുന്ന അദ്ദേഹം റഷ്യയിലെ ഇഷെവ്‌സ്‌കിലുള്ള ആസ്പത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. സൈബീരിയയിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ച അദ്ദേഹം റെയില്‍വേ ക്ലാര്‍ക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1938-ല്‍ റെഡ് ആര്‍മിയില്‍ ചേര്‍ന്നു. അവിടെവെച്ചാണ് അദ്ദേഹത്തിന്റെ സാങ്കേതികാഭിരുചി വികസിച്ചത്.

1941-ല്‍ നാസിപ്പടയുടെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ അദ്ദേഹം മികച്ച യന്ത്രത്തോക്കുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. അങ്ങനെയാണ് കലാഷ്‌നിക്കോവ് തോക്കുകളുടെ പിറവി. അദ്ദേഹത്തിന്റെ പ്രശസ്തമായ കണ്ടുപിടിത്തം എ.കെ. 47 തോക്കുകള്‍ തന്നെയായിരുന്നു.

ലോകമെമ്പാടുമുള്ള ഗറില്ലാപോരാളികളുടെയും തീവ്രവാദികളുടെയും ഒട്ടേറെ രാജ്യങ്ങളിലെ സൈനികരുടെയും പ്രിയപ്പെട്ട ആയുധമായി അത് മാറി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mikayil Kalesh Nikon, AK 47

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.