ലണ്ടന്‍: സ്റ്റീയറിംഗ് വീലില്‍ പിടിക്കാതെ കൈ തലയ്ക്ക് പിറകില്‍ കെട്ടി 100 കിലോമീറ്റര്‍ സ്പീഡില്‍ കാറോടിച്ച വിരുതന് ഒരു വര്‍ഷത്തേയ്ക്ക് ഡ്രൈവിംഗില്‍ നിന്ന് വിലക്കും 625 പൗണ്ട് പിഴയും. ആഗസ്റ്റില്‍ നടന്ന സംഭവത്തില്‍ ലണ്ടനിലെ ഒരു കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
റിച്ചാര്‍ഡ് ന്യൂട്ടന്‍ എന്ന മുപ്പത്തിയാറുകാരനാണ് ലണ്ടനിലെ വിറ്റ്‌ബൈയ്ക്കും ഗിസ്‌റയ്ക്കു ഇടയ്ക്കുള്ള ഡ്രൈവിംഗിനിടെ ഈ അതിസാഹസം കാണിച്ചത്. ഏകദേശം 30 സെക്കന്‍ഡോളം സ്റ്റീയറിംഗ് വീലില്‍ പിടിക്കാതെ കാറോടിച്ച ന്യൂട്ടന്‍ പൊലീസിന്റെ സുരക്ഷാ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.
കൈ പുറകില്‍ കെട്ടി ഓടിക്കുമ്പോഴും കാര്‍ തന്റെ നിയന്ത്രണത്തില്‍ ആയിരുന്നുവെന്നാണ് ന്യൂട്ടന്‍ പൊസീസിന് നല്‍കിയ വിശദീകരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Car Driving
No comments:
Post a Comment