Latest News

സൗദിയില്‍ മലയാളികളടക്കം അഞ്ചു പേരെ ജീവനോടെ കുഴിച്ചുമൂടിയെന്ന് പ്രതികള്‍

ജിദ്ദ: സൗദിയിലെ ഖതീഫിനടുത്ത് സഫവയില്‍ മലയാളികളടക്കം അഞ്ചു പേരെ ജീവനോടെ കുഴിച്ചുമൂടിയെന്ന് പ്രതികള്‍ കോടതിക്ക് മുമ്പാകെ മൊഴി നല്‍കി. അഞ്ചു ഇന്ത്യക്കാരുടെ മൃതദേഹം കൃഷിയിടത്തില്‍ കുഴിച്ചു മൂടപ്പെട്ട കേസില്‍ പിടിയിലായ പ്രതികള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ബുധനാഴ്ച കോടതിയില്‍ നടത്തിയത്.

അഞ്ചു പേരെയും കൈകാലുകള്‍ കെട്ടിയിട്ട് ജീവനോടെ മണ്ണില്‍ കുഴിച്ചു മൂടുകയായിരുന്നു എന്നാണു പിടിയിലായ മൂന്നു പ്രതികള്‍ ജനറല്‍ കോടതിക്ക് മുമ്പാകെ കുറ്റസമ്മതം നടത്തിയത്. പ്രതികളുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടു ആഴ്ചകള്‍ക്ക് മുമ്പാണ് സ്ഥലം വാടകക്കെടുത്ത ഒരു സൗദിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കൃഷി ആവശ്യങ്ങള്‍ക്കായി കുഴി എടുക്കുന്നതിനിടയില്‍ മനുഷ്യ അസ്ഥികള്‍ കണ്ടെത്തിയത്.

ആള്‍പെരുമാറ്റമില്ലാതെ കിടന്നിരുന്ന തോട്ടത്തില്‍ നിന്നും അഞ്ചു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ രണ്ടെണ്ണം മലയാളികളുടേതാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ ഇഖാമയില്‍ നിന്നാണ് രണ്ടു പേര്‍ മലയാളികളാണെന്ന് കണ്ടെത്തിയത്. കൃഷി ആവശ്യത്തിനായി കുഴിയെടുക്കുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഖതീഫിന് സമീപം സഫ്വയിലെ തോട്ടത്തില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തോട്ടത്തില്‍ ചൂതാട്ടവും മറ്റു കുറ്റകൃത്യങ്ങളും നടന്നിരുന്നതായും പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.

2010 ല്‍ ആണ് കൊലപാതകം നടന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷാജഹാന്‍ , തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ സലീം കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷെയ്ഖ് കന്യാകുമാരി സ്വദേശി ബഷീര് വില്ലുകുറി കല്‍ക്കുളം ഫാത്തിമ സ്ട്രീറ്റ് യാസര്‍ തുടങ്ങിയവര്‍ ആണ് കൊല്ലപ്പെട്ടതെന്നാണ്  വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.