തിരൂരങ്ങാടി : മമ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ ഖബര്‍ പൊളിച്ച പ്രതി പിടിയില്‍. താനൂര്‍ പന്താരക്കടപ്പുറം സ്വദേശി കോച്ചന്റെപുരക്കല്‍ സൈതലവിയുടെ മകന്‍ അഹമ്മദ് (20) ആണ് പിടിയിലായത്. തിരൂരങ്ങാടി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാനസികാസ്വാസ്ഥ്യം ഉള്ള ഇയാളെ പിന്നീട് പോലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് മമ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ 17 ദിവസം മുമ്പ് അടക്കം ചെയ്ത ഖബര്‍ പൊളിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. മമ്പുറം വെട്ടത്ത് പിടിക സ്വദേശി ബിയാത്തു ഹജ്ജുമ്മ (72) എന്നിവരുടെ ഖബറാണ് പൊളിച്ച നിലയില്‍ കണ്ടത്.

No comments:
Post a Comment