Latest News

പാലക്കുന്നമ്മയുടെ തിരുസന്നിധിയില്‍ ഭരണി മഹോത്സവത്തിന് കൊടിയേറി

ഉദുമ: പാലക്കുന്നമ്മയുടെ തിരുസന്നിധിയില്‍ ഭരണി മഹോത്സവത്തിന് കൊടിയേറി. ഭണ്ഡാര വീട്ടില്‍ നിന്ന് ദേവീ ദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ തിടമ്പുകളും തിരുവായുദ്ധങ്ങളും മറ്റും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചതിന് ശേഷം നടന്ന വിവിധ ശുദ്ധി കര്‍മങ്ങള്‍ക്ക് ശേഷം വെളളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് കൊടിയേററം നടന്നത്.

തൃക്കണ്ണാട് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങിയ ശേഷം കല്‍പിച്ച് നല്‍കുന്ന ഓല, മുള, കയര്‍, എണ്ണ തുടങ്ങിയ സാധനങ്ങള്‍ പ്രതീകാത്മകമായി ഭരണി മഹോത്സവത്തിന്റെ കൊടിയേറ്റ ചടങ്ങിന് ഉപയോഗിച്ചത് രണ്ട് ക്ഷേത്രത്തങ്ങളുടേയും അഗാതമായ ബന്ധമാണ് സൂചിപ്പിക്കുന്നത്.
കൊടിയേററ ചടങ്ങില്‍ പങ്കെടുക്കാനും ശേഷം മാനത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് നടന്ന കരിമരുന്ന് പ്രയോഗം കാണാനും നിരവധി ഭക്തജനങ്ങളാണ് പാലക്കുന്നിലെത്തിയത്.

ഉത്സവത്തോടനുബന്ധിച്ച് വെളളിയാഴ്ച ഭൂതബലി ഉത്സവം നടക്കും. രാത്രി 9.30ന് കണ്ണൂര്‍ നടന കലാക്ഷേത്രം അവതരിപ്പിക്കുന്ന കടാങ്കോട്ട് മാക്കം നൃത്ത സംഗീത നാടകം. മാര്‍ച്ച് ഒന്നിന് താലപൊലി ഉത്സവം. ഉച്ചയ്ക്ക് പാലക്കുന്ന് ഭഗവതി ക്ഷേത്ര പ്രാദേശിക സമിതികളുടെ ആഭിമുഖത്തില്‍ അന്നദാനം. 25,000 പേര്‍ക്ക് ഭക്ഷണം നല്‍കും. രാത്രി 9.30ന് എരോല്‍ ആറാട്ട് കടവ് പ്രാദേശിക സമിതിയുടെ കലാപരിപാടികള്‍. രാത്രി 10.30ന് കരിപ്പോടി മാതൃസമിതിയുടെ 'അവതാര്‍' കലാപരിപാടി.

മാര്‍ച്ച് രണ്ടിന് ആയിരത്തിരി മഹോത്സവനാളില്‍ ഉദുമ തെക്കേക്കര, എരോല്‍ ആറാട്ടുകടവ്, ഉദുമ പടിഞ്ഞാര്‍, ഉദുമ പ്രദേശ്, പള്ളിക്കര തണ്ണീര്‍ പുഴ എന്നിവിടങ്ങളില്‍ നിന്നും രാത്രി 11 മണി മുതല്‍ രാത്രി രണ്ട് മണിവരെ വര്‍ണശബളമായ തിരുമുല്‍ കാഴ്ചകള്‍ ക്ഷേത്ര നടയിലേക്കെത്തും.

കാഴ്ച സമര്‍പണത്തിന് ശേഷം അതാത് കാഴ്ച കമ്മിറ്റികളുടെ വകയായും ക്ഷേത്ര കമ്മിറ്റിയുടെ വകയായും കരിമരുന്ന് പ്രയോഗവും നടക്കും. മാര്‍ച്ച് മൂന്നിന് പുലര്‍ചെ കൊടിയിറങ്ങി ഭണ്ഡാരവീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ ഭരണി മഹോത്സവത്തിന് സമാപനം കുറിക്കും.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.