ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്കു നല്‍കാനുള്ള കോടിക്കണക്കിനു രൂപ നല്‍കാത്തതിനെ തുടര്‍ന്ന് കേസില്‍പെട്ട സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിയെ ലക്‌നൗ പോലീസ് കസ്റ്റഡിയിലെടുത്തു. താന്‍ ഒളിവിലല്ലെന്നും നിയമാനസൃതമായിമാത്രമേ പ്രവര്‍ത്തിക്കൂഎന്നും പ്രസ്തവനയിറക്കിയതിന് പിന്നാലെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.
കോടതിയില്‍ ഹാജരാവത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി റോയിക്കെതിരെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റു ചെയ്ത് മാര്‍ച്ച് നാലിനകം ഹാജരാക്കാനും പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു.
ലഖ്‌നൗ പോലീസ് റോയിയുടെ വീട്ടില്‍ വ്യാഴാഴ്ച മിന്നല്‍പരിശോധന നടത്തിയെങ്കിലും റോയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ലക്‌നൗവില്‍തന്നെ ഉണ്ടെന്നും അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ചില ഡോക്ടര്‍മാരെ കാണേണ്ടതുണ്ട്. അതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നുമാണ് അദ്ദേഹംനല്‍കിയ വിശദീകരണം.
സഹാറ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകര്‍ക്കു തിരിച്ചു നല്‍കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി) നേരത്തെ റോയിയോട് നിര്‍ദേശിച്ചിരുന്നു. മൂന്നു മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്ന് ആഗസ്റ്റില്‍ സുപ്രീംകോടതിയും ഉത്തരവിട്ടു. എന്നാല്‍ സുബ്രത റോയ് ഇതുവരെ പണം നല്‍കാന്‍ തയ്യാറായിട്ടില്ല.
നിക്ഷേപകരില്‍നിന്ന് പണം സ്വരൂപിച്ച സഹാറ ഇന്ത്യാ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷന്‍, സഹാറ ഇന്ത്യ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍മാരായ രവിശങ്കര്‍ ദുബെ, അശോക്‌റോയ് ചൗധരി, വന്ദനാറോയ് ചൗധരി, വന്ദനാ ഭാര്‍ഗവ എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Subratha Roi, Sahara Groop

No comments:
Post a Comment