മംഗലാപുരം: പ്രശസ്ത മലയാളി ഗണിത ശാസ്ത്രജ്ഞന്‍ പ്രഫ. സ്റ്റീഫന്‍ വടക്കനെ(61) മംഗലാപുരത്ത് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗലാപുരം ഫള്‍നീറിലെ ഒരു ഹോസ്റ്റലില്‍ ദിവസ നിരക്കില്‍ വാടകയ്ക്കു നല്‍കുന്ന അതിഥി മുറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 31ന് ആണ് ഇദ്ദേഹം ഇവിടെ മുറിയെടുത്തത്. രാവിലെ മുറിയില്‍ നിന്നു ദുര്‍ഗന്ധം ശ്രദ്ധയില്‍ പെട്ട് ഹോസ്റ്റലിലെ കാവല്‍ക്കാരന്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കദ്രി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. നിരവധി ഗണികശാസ്ത്ര കണ്ടു പിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. എ ലിറ്റില്‍ ബിറ്റ് ഓഫ് കാല്‍ക്കുലസ് തുടങ്ങി നിരവധി ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
പരേതനായ ജോസഫ് മാത്യു വടക്കന്റെ മകനായി 1952 ആഗസ്ത് മൂന്നിനു കുവൈറ്റിലാണു സ്റ്റീഫന്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മംഗലാപുരം സെന്‍റ് അലോഷ്യസ് കോളജില്‍ പ്രീ-യൂണിവേഴ്സിറ്റി പഠനവും കുവൈറ്റ് സര്‍വകലാശാലയില്‍ റാങ്കോടെ ബിരുദ പഠനവും പൂര്‍ത്തിയാക്കി.
അമേരിക്കയില്‍ അരിസോണ സര്‍വകലാശാലയില്‍ ഗണിതത്തിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര പഠനം. തുടര്‍ന്നു ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ക്രിപ്റ്റോഗ്രഫി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സെക്യുരിറ്റിയില്‍ പിഎച്ചിഡിയെടുത്തു.
തിരികെ കുവൈറ്റിലെത്തി കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചില്‍ (കെഐഎസ്ആര്‍) റിസര്‍ച്ച് അസോസിയേറ്റായി ചേര്‍ന്നു. 1990-91ലെ ഗള്‍ഫ് യുദ്ധ കാലത്തു തിരികെ ഇന്ത്യയിലെത്തി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

എയര്‍ഹോസ്റ്റസായിരുന്ന കാര്‍ക്കളയിലെ നാരായണിയെ വിവാഹം കഴിച്ചെങ്കിലും പിന്നീടു വേര്‍പിരിഞ്ഞു. എന്‍ജിനിയറിംങ് വിദ്യാര്‍ഥി ഒമര്‍ ഏകമകനാണ്. തൃശൂരിലെ പരേതനായ ജോസഫ് വടക്കന്റെ മരുമകനാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment