Latest News

ഇനി ഗര്‍ഭിണിയായി സുരാജ് വെഞ്ഞാറമൂട്‌

കൊച്ചി: നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടന്‍ സുരാജ് വെഞ്ഞാറന്മൂടിന് പുതിയ സിനിമയില്‍ വ്യത്യസ്തമായൊരു വേഷം. ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തില്‍ ഗര്‍ഭമുണ്ടാകുന്ന പുരുഷനായാണ് സുരാജിന്റെ വേഷപ്പകര്‍ച്ച.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു പുരുഷന്‍ ഗര്‍ഭം ധരിക്കുന്നു എന്ന അവകാശവാദവുമായാണ് ചിത്രം എത്തുന്നത്. പ്രശസ്ത ക്യാമറാമാന്‍ അനില്‍ ഗോപിനാഥ് സംവിധാനരംഗത്ത് ചുവടുവെക്കുന്ന ഗര്‍ഭശ്രീമാന്‍ 3000 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുളള ഒരു പുരാണ കഥയെ ആധാരമാക്കിയാണ് കഥാതന്തു ഒരുക്കിയത്.

സുധീന്ദ്രന്‍ എന്ന കഥാപാത്രമായാണ് സുരാജ് ചിത്രത്തിലെത്തുന്നത്. ഒരു നാട്ടുംപുറത്തുകാരന്‍ താന്‍ ഗര്‍ഭം ധരിച്ചുവെന്ന് അറിയുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. നവാഗതനായ സുവചനനാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്.

കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, കോട്ടയം നസീര്‍, ലാല്‍, ഗണേശ്കുമാര്‍, നെടുമുടി വേണു, കൊച്ചു പ്രേമന്‍, ഇന്ദ്രന്‍സ്, ഷാനവാസ്, കൊല്ലം തുളസി, ഗൗരി കൃഷ്ണ, കൃഷ്ണപ്രഭ, അംബികാ മോഹന്‍, മഞ്ജു അനില്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ഗാനങ്ങള്‍: വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, സംഗീതം: ഔസേപ്പച്ചന്‍. ജെ.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.എസ്. ജയകുമാര്‍, കെ.ജെ. രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malayalam Movie, Garbhasreeman

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.