Latest News

ഹസീനയുടെ കൊലപാതകത്തില്‍ ഒരു സ്ത്രീയുടെ പങ്കിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നു

കാട്ടാക്കട: കളിയിക്കാവിളക്ക് സമീപം പടന്താലുംമൂട്ടില്‍ യുവതി മരിച്ചനിലയി ല്‍ കാണപ്പെട്ട സംഭവത്തില്‍ ഒരു സ്ത്രീയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. കൊല്ലപ്പെട്ട ഹസീന വീട്ടില്‍ എഴുതി വച്ച ഒരു കത്തില്‍ നിന്നാണ് ഈ സ്ത്രീയെപ്പറ്റി വിവരം കിട്ടുന്നത്. ഇവരെ കുറിച്ച് വീട്ടുകാരോട് ചില സംശയങ്ങള്‍ ഹസീന മുന്‍പ് പറഞ്ഞിരുന്നു. വളരെ സ്‌നേഹത്തോടെ പരിചയപ്പെട്ട ഇവര്‍ പിന്നെ തന്നെ ചതിക്കുകയായിരുന്നുവെന്നും ഹസീന പറഞ്ഞിരുന്നു.

ഇവരെ കുറിച്ച് ഒരു പരാതി തയ്യാറാക്കി വച്ചിരുന്നു. എന്നാല്‍ അത് കൊടുത്തില്ല. ഈ പരാതിയെ കുറിച്ചും ഹസീനയുടെ കത്തിനെകുറിച്ചും ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഈ സ്ത്രീയെക്കുറിച്ച് അന്വേഷിക്കുന്നത്. ഈ സ്ത്രീക്ക് വന്‍കിട ബന്ധങ്ങള്‍ ഉണ്ടായിരിക്കാമെന്നും ഹസീന വീട്ടുകാരോട് പറഞ്ഞിരുന്നു.

ജഡം കണ്ടത് തമിഴ്‌നാട്ടിലായതിനാല്‍ തക്കല ഡിവൈഎസ്പിയാണ്. തുടക്കത്തില്‍ അന്വേഷിച്ചിരുന്നത്. എന്നാല്‍ പിന്നീട് ചുമതല പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. ഹസീനയ്ക്ക് ഒരാള്‍ സ്‌കൂട്ടര്‍ വാങ്ങി നല്‍കിയിരുന്നു. അതിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ തെങ്കാശിയിലുള്ള ഒരു സെല്‍വനുമായി ബന്ധപ്പെട്ട് ചില സൂചനകള്‍ ജഡത്തിന് സമീപം കിടന്ന കത്തില്‍ പരാമര്‍ശിച്ചിരുന്നു.

ഇത് പോലീസിനെ വഴിതെറ്റിക്കാനാണോയെന്നതും പരിശോധിക്കുകയാണ് സംഘം. കാട്ടാക്കടയ്ക്ക് സമീപം പൂവച്ചല്‍ ആലമുക്ക് മുളയംകോട് ഹസീനമന്‍സിലില്‍ മുഹമ്മദ് കാസിമിന്റെയും ജമീലബീവിയുടേയും മകള്‍ ഹസീന(31)യുടെ ജഡമാണ് കഴിഞ്ഞ വ്യഴാഴ്ച പടന്താലുംമൂട്ടില്‍ ഒരു ഇടറോഡിലെ സ്വകാര്യ ശ്മശാനത്തില്‍ കാണപ്പെട്ടത്.

ടൂറിസത്തിന്റെ മറവില്‍ കോവളത്തെ റിസോര്‍ട്ടുകളും മസാജ് പാര്‍ലറുകളും കേന്ദ്രീകരിച്ച് പെണ്‍വാണിഭം കൊഴുക്കുന്നതായി മുന്‍പ് ഒരു സ്വകാര്യ ചാനല്‍ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മസാജ് സെന്ററുകളില്‍ ചുവന്ന തെരുവ് മോഡലില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിച്ച് പെണ്‍വാണിഭം നടത്തുന്നുണ്ടെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കോവളത്തെ മസാജ് പാര്‍ലറുകളില്‍ സ്തീകളെ നിരത്തിനിര്‍ത്തി ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

മസാജ് പാര്‍ലറില്‍ ഒരാള്‍ക്ക് രണ്ടായിരം രൂപയാണ് ഈടാക്കുന്നത്. താത്ത എന്ന സ്ത്രീ നടത്തുന്ന മസാജ് പാര്‍ലറുകളിലും ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇവരുമായാണ് ഹസീനയ്ക്ക് പരിചയമുണ്ടായിരുന്നത്. അധികൃതര്‍ അറിഞ്ഞുകൊണ്ടാണ് പല റിസോര്‍ട്ടുകളിലും ഇതു നടത്തുന്നത്. എന്നാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഇതു ചീത്തപ്പേരാണ് സമ്മാനിക്കുന്നത്. ഹസീനയുടെ മരണത്തോടെ ഇത്തരം റിസോര്‍ട്ടുകള്‍ക്കു മേല്‍ പിടിവീഴാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Haseena, Murder Case, Police.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.