ആലുവ: റൂറല്‍ ജില്ലാ പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ ഓഫീസിലിരുന്ന് മദ്യപിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഏലിയാസ് ജോണ്‍ അറസ്റ്റിലായി. രണ്ട് പോലീസുകാര്‍ ഓടി രക്ഷപ്പെട്ടു. രണ്ട് മദ്യക്കുപ്പികള്‍ ഓഫീസ് വളപ്പില്‍ നിന്ന് കണ്ടെടുത്തു.
ഓഫീസില്‍ മദ്യസേവ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് വളയുകയായിരുന്നു. ഓടി രക്ഷപ്പെട്ട ബാബു ജോസഫ്, ഡേവിഡ് എന്നീ പൊലീസുകാരെ പിടികൂടാനായില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആലുവ റൂറല്‍ പോലീസിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗം ഓഫീസിലാണ് സംഭവം. റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്താണ് ഈ ഓഫീസ്.
വൈദ്യപരിശോധനയില്‍ ഏലിയാസ് ജോണ്‍ മദ്യപിച്ചതായി തെളിഞ്ഞെന്ന് ഡിവൈ.എസ്.പി വി.കെ. സനല്‍കുമാര്‍ അറിയിച്ചു. റൂറല്‍ എസ്.പി ഓഫീസിന് സമീപം നേതാജി റോഡ് തുടങ്ങുന്നിടത്തെ കെട്ടിടത്തിലാണ് പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്.
റൂറല്‍ ജില്ലയിലെ പോലീസിന്റെ വയര്‍ലെസ്സ് സംവിധാനം അടക്കമുള്ള എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും നിയന്ത്രിക്കുന്നത് ടെലികമ്യൂണിക്കേഷന്‍ ഓഫീസില്‍ നിന്നാണ്. സംഭവം അറിഞ്ഞ് ഡിവൈ.എസ്.പി വി.കെ. സനല്‍കുമാര്‍, സി.ഐ. ഹരികുമാര്‍ എന്നിവര്‍ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
പിടിയിലായ സി.ഐയും ഓടിപ്പോയവരും ഉള്‍പ്പെടെ 12 പേര്‍ ഹാജര്‍ ബുക്കില്‍ ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ മദ്യപിച്ചവര്‍ അടക്കം നാല് പേര്‍ മാത്രമാണ് ഈ സമയം ഓഫീസില്‍ ഉണ്ടായിരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, CI, Arrested

No comments:
Post a Comment