വെറുമൊരു ബോളിവുഡ് നടന്‍ എന്ന നിലയില്‍ മാത്രമല്ല സല്‍മാന്‍ ഖാനെ ആരാധകര്‍ സ്‌നേഹിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പാവപ്പെട്ടവരെ സഹായിക്കുന്നതിനുമായി താരം പ്രവര്‍ത്തിക്കുന്നതിനാലും കൂടിയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു റിയാലിറ്റി ഷോയില്‍ സല്ലു പങ്കെടുക്കാനൊരുങ്ങുകയാണ്. മിഷന്‍ സപ്‌നെ എന്നു പേരിട്ടിരിക്കുന്ന ചാരിറ്റി റിയാലിറ്റി ഷോയില്‍ സെലിബ്രിട്ടികള്‍ കുറേ ജോലികള്‍ ഒരു ദിവസം ചെയ്യേണ്ടി വരും. അതില്‍ നിന്നും ലഭിക്കുന്ന വരുമാനം പാവപ്പെട്ടവരെ സഹായിക്കുന്നതിനായി നല്കാം.
പരിപാടിയില്‍ സല്ലു ബാര്‍ബറുടെ ജോലിയാണ് ചെയ്യേണ്ടത്. ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ബനാന്‍ അലി എന്ന ബാര്‍ബര്‍ക്കുവേണ്ടിയാണ് സല്‍മാന്‍ ജോലി ചെയ്ത് പണം സ്വരൂപിക്കുന്നത്. കാലുകള്‍ നഷ്ടപ്പെട്ടതിനാല്‍ കുടുംബം നയിക്കാന്‍ കഷ്ടപ്പെടുകയാണ് അലി. കുര്‍ബാന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് സല്ലു പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മുടിവെട്ടി കൊടുത്തു. റാം കപൂര്‍, റോണിത് റോയ്, ഹര്‍ഭജന്‍ സിംഗ്, മില്‍ക്ക സിംഗ്, വരുണ്‍ ധാവന്‍ തുടങ്ങിയ സെലിബ്രിട്ടികളും മിഷന്‍ സപ്‌നെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നുണ്ട്. സൊനാലി ബെന്ദ്രെ ആണ് ഷോയുടെ അവതാരക.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood Actor, Reality Show

No comments:
Post a Comment