ലക്‌നോ: ഒരു വിവാഹ ചടങ്ങിനിടെ ബാര്‍ ഗേള്‍സിനൊപ്പം നൃത്തം വയ്ക്കുന്ന ഉത്തര്‍പ്രദേശ് മന്ത്രിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വിവാദമാകുന്നു. മന്ത്രി ചിത്തരരഞ്ജന്‍ സ്വരൂപാണ് പാര്‍ട്ടിക്കിടെ കാബെറെ നര്‍ത്തകിക്കൊപ്പം ചുവട് വച്ചത്.
മുസാഫര്‍നഗറില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ഗൗരവ് ജെയ്‌ന്റെ വിവാഹചടങ്ങിനിടെയായിരുന്നു സംഭവം. നൃത്തം വയ്ക്കുന്ന മന്ത്രി നോട്ട് എറിയുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിയ്‌ക്കൊപ്പം നൃത്തത്തില്‍ പങ്കെടുത്തു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ കലാപം മുസാഫര്‍നഗറിലേല്‍പ്പിച്ച മുറിവ് ഇതുവരെ പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ല. മുസാഫര്‍നഗര്‍ കലാപബാധിതരെ പാര്‍പ്പിച്ച ക്യാമ്പുകളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിനെതുടര്‍ന്ന് കുട്ടികളടക്കം നിരവധിപേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഇതിനിടെ മന്ത്രിമാര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നത് പരക്കെ വിമര്‍ശം വിളിച്ചുവരുത്തിയിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, UP Minister, Dance

No comments:
Post a Comment