തളിപ്പറമ്പ: സഹപാഠികളില്‍ ഒരു സംഘത്തിന്റെ റാഗിങ്ങിന് ഇരയായി പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്ലസ്ടു സയന്‍സ് ഗ്രൂപ്പിലെ പത്തനംതിട്ട സ്വദേശി അനൂപ് ആനന്ദ് ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
സ്ഥാപനത്തിന് നാഥനില്ലാതായി മാറിയതാണ് ഇത്തരം അവസ്ഥക്ക് കാരണമെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സ്‌കൂള്‍ ഹോസ്റ്റലില്‍ ലുങ്കി ഉപയോഗിച്ച് അനൂപ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. സഹപാഠികള്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷിക്കുകയായിരുന്നു.
നൃത്തം തുടങ്ങിയ പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന അനൂപിന്റെ ശരീരത്തിന് സ്‌ത്രൈണതയുണ്ടെന്ന് പറഞ്ഞ് സഹപാഠികളില്‍ ഒരു സംഘം കളിയാക്കുക പതിവാണത്രെ. നിന്റെ ശരീരം കാണട്ടെയെന്ന് പറഞ്ഞ് വസ്ത്രം അഴിപ്പിക്കാന്‍ നോക്കുക, ഭക്ഷണം കഴിക്കുന്നത് തടയുക, ക്ലാസില്‍ ഇരിക്കുമ്പോള്‍ സീറ്റ് പിറകിലോട്ട് വലിക്കുക തുടങ്ങിയ കൃത്യങ്ങളാണ് ചെയ്യാറുള്ളതെന്ന് അനൂപ് പറയുന്നു. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ശ്രമിച്ചതത്രെ.
യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും രണ്ട് പ്രത്യേക ഹോസ്റ്റലുണ്ട്. സംഭവത്തെ തുടര്‍ന്ന് അനൂപിനെ ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ ഹോസ്പിറ്റലില്‍ നിന്നും യു.പി. വിഭാഗത്തിന്റെ ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഹോസ്റ്റലിന് വാര്‍ഡന്‍ ഇല്ലത്രെ. കുട്ടികളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു സംവിധാനവും ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. സീനിയര്‍ സൂപ്രണ്ട് എസ്. സജു കൃത്യവിലോപം കാട്ടുന്നുവെന്നും ആരോപണമുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന അധ്യാപകരെ സ്ഥലം മാറ്റാനാണ് ശ്രമിക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ ഓഫീസ് ഉപരോധിച്ചത്. ബ്ലോക്ക് സെക്രട്ടറി എ. രാജേഷ്, പ്രസിഡണ്ട് ടി. പ്രകാശന്‍, മുന്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. ഗണേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം. ജീവനക്കാരെ പുറത്തുവിടാതെ രാവിലെ 10.30ഓടെ ആരംഭിച്ച ഉപരോധം തുടരുകയാണ്.
കലക്ടര്‍ സ്ഥലത്തെത്തി പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്നാണ് ഉപരോധക്കാരുടെ ആവശ്യം. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് ടി. ലത കലക്ടറുമായി ബന്ധപ്പെട്ടു. കെ. കുഞ്ഞപ്പ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഐ.ടി.ഡി.പിയുടെ കീഴിലാണ് സ്ഥാപനം. ജില്ലാ പ്രൊജക്ട് ഓഫീസര്‍ മോഹനന്‍ ചെട്ടിയാര്‍ ഇവിടെയാണ് താമസം. അനധികൃതമായാണ് ഇവിടെ അദ്ദേഹം താമസിക്കുന്നതെങ്കിലും ഒരു കാര്യവും ശ്രദ്ധിക്കുന്നില്ലെന്നും ആരോപണമുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ragging, School, Thaliparamba

No comments:
Post a Comment