ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബംഗ്ളാദേശ് സ്വദേശികള്‍ കുത്തേറ്റ് മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. നിസ്സാര പ്രശ്നത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന.
ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒന്നില്‍ 500 ഓളം തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്. വിവിധ കമ്പനികളില്‍ ജോലിയെടുക്കുന്നവരും തൊഴിലില്ലാത്തവരും ഒന്നിച്ച് താമസിക്കുന്ന സ്ഥലമാണിത്. ബംഗ്ളാദേശികളും പാകിസ്താനികളുമാണ് താമസക്കാര്‍. തൊഴിലാളികളിലൊരാള്‍ ചെരിപ്പ് മാറിയെടുത്തതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും രണ്ടുവിഭാഗങ്ങളായി സംഘടിച്ച് ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്ന് പറയുന്നു.
ഇതിനിടെ ഒരാള്‍ കത്തികൊണ്ട് മൂന്നുപേരെ കുത്തി. ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.
സംഭവം നടന്നയുടന്‍ വന്‍ പൊലീസ് സംഘവും 15ഓളം ആംബുലന്‍സുകളും സ്ഥലത്തെത്തി . പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലത്തിച്ചു. പരിക്കേറ്റ മൂന്നുപേര്‍ അപകടനില തരണം ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിയുന്നു. കുത്തിയയാളെ കണ്ടത്തൊന്‍ അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment