പയ്യന്നൂര്‍: കൊറ്റി ജുമാമസ്‌ജിദ് ജീവനക്കാരന്‍ തെക്കേ മമ്പലത്തെ ഹക്കിം എന്ന ദാമോദരന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം പയ്യന്നൂരിലെ ഒരു ഉന്നതനെ കേന്ദ്രീകരിച്ച്. പള്ളി കമ്മിറ്റിയുമായി അടുത്ത ബന്ധമുള്ള ആളാണത്രെ ഈ ഉന്നതന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കഴിഞ്ഞ 10ന് രാവിലെയാണ് പള്ളിയോട് അനുബന്ധിച്ചുള്ള മദ്രസ കെട്ടിടത്തോട് ചേര്‍ന്ന് ഹക്കിമിനെ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. 9ന് രാത്രി പള്ളി കമ്മിറ്റിയുടെ ജനറല്‍ബോഡിയോഗം ചേര്‍ന്നിരുന്നു. ഇതിന്റെ മിനുട്‌സും കണക്കു പുസ്‌തകവും ഹക്കിമിനോടൊപ്പം കത്തിയെരിഞ്ഞുവെന്ന് പള്ളി കമ്മിറ്റിയിലെ ചിലര്‍ നല്‍കിയ മൊഴിയാണ് സംശയം ഉയര്‍ത്തിയത്.
എന്നാല്‍ ഹക്കിം ഇത് മദ്രസ മേശവലിപ്പില്‍ ഭാരവാഹികളുടെ നിര്‍ദേശം അനുസരിച്ച് സൂക്ഷിച്ചുവെന്നും കമ്മിറ്റിയിലെ ചിലര്‍ മൊഴി നല്‍കിയിരുന്നു. പരസ്‌പര വിരുദ്ധമായ ഈ മൊഴികളാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. ഇതാണ് അന്വേഷണം ഉന്നതനില്‍ എത്താന്‍ ഇടയാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment