Latest News

മഹാശിവരാത്രി ദിവസത്തെ പട്ടയമേള മാറ്റിവെക്കണം: ബിജെപി

കാസര്‍കോട്: മഹാശിവരാത്രി ദിവസം സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന പട്ടയവിതരണ മേള മാറ്റിവെക്കണമെന്ന് ബിജെപി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 

ശിവരാത്രി പൊതുഅവധിയും ഹിന്ദുക്കളുടെ പ്രധാനപ്പെട്ട ഉത്സവവുമാണ്. വ്രതമെടുത്ത് ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചും ക്ഷേത്രങ്ങളില്‍ പ്രത്യേക ചടങ്ങുകളും നടക്കുന്ന ദിവസവുമാണ്. ഹൈന്ദവസമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ശിവരാത്രി ആഘോഷത്തെ അവഗണിച്ച് പരിപാടി നടത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ഹിന്ദുവിരുദ്ധ നിലപാടാണ് വ്യക്തമാകുന്നത്. പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് ഇതുമൂലം ശിവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കതെ വരും.
ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുന്ന നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. പൊതുഅവധി ദിവസമായിട്ടും അന്ന് തന്നെ സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കുന്നത് ന്യായീകരിക്കാന്‍ സാധിക്കില്ല. അതിനാല്‍ പരിപാടി മാറ്റി വെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പട്ടയമേള തടയുന്നതടക്കമുള്ള സമരരീതികള്‍ സ്വീകരിക്കേണ്ടി വരും. അതിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉത്തരവാദിയായിരിക്കുമെന്നും ബിജെപി ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്‍കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.