Latest News

അമൃതാനന്ദമയിക്കെതിരെകേസെടുക്കണമെന്ന് തോക്ക് സ്വാമി

തിരുവനന്തപുരം: അമൃതാനന്ദമയിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രംഗത്ത്. ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അമൃത ആശ്രമത്തിനെതിരെ പ്രതികരിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് നാമവശേഷമാക്കുകയാണ് ചെയ്യുന്നതെന്നും കഴിഞ്ഞവര്‍ഷം ആശ്രമത്തിനെതിരെ പ്രതികരിച്ച ബീഹാര്‍ സ്വദേശി സത്‌നാംസിംഗ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളത്തെ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം അമൃത ആശ്രമത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനം നിഷേധിക്കുന്നുണ്ട്. തൊഴിലിടത്തെ മാനസിക പീഡനങ്ങളും പുറത്തുവരാറില്ല. പുസ്തകത്തിലെ വെളിപ്പെടുത്തല്‍ തെളിവായി സ്വീകരിച്ച് അമൃതാനന്ദമയിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. കൊല്ലത്തെ അമൃത ആശ്രമത്തില്‍ പരിശോധന നടത്താന്‍ ഉത്തരവിടണമെന്നും സ്വാമി ഭദ്രാനന്ദ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അമൃതാനന്ദമയിയുടെ അറിവോടെ താന്‍ പലതവണ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഇരുപത് വര്‍ഷമായി അവരുടെ സന്തത സഹചാരിയായിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വല്‍ തന്റെ ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ് എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.

അമൃത ആശ്രമത്തിനെതിരെ രൂക്ഷമാ‍യ വിമര്‍ശനങ്ങളും ഞെട്ടിക്കുന്ന കഥകളുമാണ് ഈ പുസ്‌തകത്തിലുള്ളത്. അമ്മയുടെ പ്രധാന ശിഷ്യനായ അമൃതസ്വരൂപാനന്ദക്കെതിരെ ഗുരുതരമായ ആരോപണങ്ങളും യുവതി ഉന്നയിച്ചിരിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രമത്തില്‍ വന്നുചേരുന്ന പണം അവരുടെ ഒന്‍പതംഗ കുടുംബത്തിലേക്കാണ് പോകുന്നത്. ആറ് മില്യന്‍ സ്വിസ് ഫ്രാങ്കാണ് അവരുടെ സ്വിസ് ബാങ്ക് അക്കൗണ്ടിലുള്ളതെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.