കാലടി: പ്രമുഖ ഓണ്‍ലൈന്‍ കോളമിസ്റ്റും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഷാജി ജേക്കബിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പെരുമാറ്റു ദൂഷ്യം ആരോപിച്ച് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
തിങ്കളാഴ്ച സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ജനവരി 23നാണ് വകുപ്പദ്ധ്യക്ഷന് വിദ്യാര്‍ത്ഥികളില്‍നിന്ന് പരാതി ലഭിച്ചത്. മലയാളവിഭാഗം വകുപ്പ് മേധാവിയോട് പരാതി നേരിട്ട് പറയുകയായിരുന്നു. വകുപ്പ് മേധാവി ഡോ. കെ.എസ്. രവികുമാര്‍ വിശദ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള ക്ലാസുകളില്‍ പെരുമാറ്റദൂഷ്യം ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷിക്കാന്‍ വൈസ് ചാന്‍സലര്‍ വനിതാ പരിഹാര കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. ഇവരുടെ അന്വേഷണം നടന്നു വരികയാണ്. വനിതാ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിനു മുമ്പാകെ ലഭിച്ചിരുന്നു.
ഷാജി ജേക്കബിനെതിരെ പോലീസ് കേസെടുക്കണമെന്ന് കെ.എസ്.യു. ആവശ്യപ്പെട്ടു. സിന്‍ഡിക്കേറ്റംഗം ലിന്റോ പി.ആന്റു സിന്‍ഡിക്കേറ്റില്‍ സമര്‍പ്പിച്ച പരാതി കാലടി പോലീസിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി എഴുതി നല്‍കാത്തതിനാലും ആളുടെ പേര് പരാമര്‍ശിക്കാത്തതിനാലും പോലീസ് കേസെടുത്തിട്ടില്ല. സര്‍വകലാശാല നേരിട്ട് പരാതി നല്‍കിയിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, suspended, Proffessor.

No comments:
Post a Comment