തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള രമയുടെ സമരം അവസാനിപ്പിച്ചു.അന്വേഷണം സി.ബി.ഐക്ക് വിടുന്ന കാര്യം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതോടെയാണ് കെ.കെ. രമ അഞ്ച് ദിവസമായി തുടര്‍ന്നു വരുന്ന സമരം അവസാനിപ്പച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നതായും സമരം പൂര്‍ണ്ണവിജയമായതായും ആര്‍എംപി നേതാക്കള്‍ വ്യക്തമാക്കി. സമരത്തിന് നല്‍കിയ എല്ലാ പിന്തുണയ്ക്കും നന്ദിയെന്നും ആര്‍എംപി നേതാക്കള്‍ വ്യക്തമാക്കി.
നീതിയ്ക്കു വേണ്ടി രമ നടത്തിയ ധര്‍മ്മ സമരം പിന്‍വലിയ്ക്കുന്നുവെന്ന് എന്‍ വേണു വ്യക്തമാക്കി.ബിആര്‍പി ഭാസ്‌കര്‍ നാരങ്ങാ നീര് നല്‍കി സമരം അവസാനിപ്പിക്കും.
സമരം നാല് ദിവസം പിന്നിട്ടപ്പോള്‍ രമയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായിരുന്നു.
കെ.കെ രമയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. നിയമപരമായ നടപടികളോട് രമയും ആര്‍.എംപിയും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസ്ഥാപിത രീതികളിലൂടെ മാത്രമേ സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള നിയമോപദേശത്തിനുള്ള ഫയല്‍ തയ്യാറായിരുന്നു. ആഭ്യന്തര വകുപ്പാണ് മന്ത്രിസഭാ യോഗത്തിലേക്കുള്ള ഫയല്‍ തയ്യാറാക്കിയത്. ഫയല്‍ കൈമാറാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്. നിയമോപദേശവും പുതിയ എഫ്.ഐ.ആറും ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ടി.പി കേസില്‍ കോഴിക്കോട് എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.കേസ് സി.ബി.ഐക്ക് കൈമാറുന്നതിനുള്ള പ്രാരംഭ നടപടികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
ടി.പി വധത്തിലെ ഗൂഡാലോചനയെക്കുറിച്ച് എടച്ചേരി പൊലീസ് പുതിയതായി രജിസ്റ്റര്‍ ചെയ്ത കേസാണ് സി.ബി.ഐക്ക് വിടുന്നത്. ഇത് സംബന്ധിച്ച നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സാങ്കേതികമായി മന്ത്രിസഭക്ക് മുമ്പില്‍ സി.ബി.ഐ അന്വേഷണ വിഷയം വരേണ്ടതില്ലെങ്കിലും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുളള കേസായതു കൊണ്ടാണ് ഇക്കാര്യം മന്ത്രിസഭക്ക് മുമ്പാകെ വരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Case, K.K.Rama, CBI.
No comments:
Post a Comment