കൊച്ചി: റോഡിലെ ഗട്ടറില്‍ വീണ് രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് റോഡിലെ കുഴിയടയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് പുലിവാല്‍ പിടിച്ചെങ്കിലും സിനിമാതാരം ജയസൂര്യ സാമൂഹ്യ സേവനത്തില്‍നിന്ന് പിന്നോട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actor, Jayasoorya.
എളങ്കുന്നപ്പുഴ പെരുമാള്‍പടിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വീടുകളും സമ്പാദ്യങ്ങളും കത്തിനശിച്ച രണ്ടുകുടുംബങ്ങള്‍ക്കു സഹായഹസ്തവുമായി ജയസൂര്യ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. വസ്ത്രങ്ങളടക്കം എല്ലാം തീ വിഴുങ്ങിയ കുടുംബങ്ങളെയും സന്ദര്‍ശിച്ച ജയസൂര്യ ഇരുവര്‍ക്കും ഓരോ ലക്ഷം രൂപ വീതം സഹായധനവും നല്‍കി. “
ഇതോടെ നാട്ടുകാരും നേതാക്കന്‍മാരും ഇടപെട്ട് ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള സഹായനിധി രൂപീകരിക്കാന്‍ ബാങ്ക് അക്കൗണ്ടും ആരംഭിച്ചു. ഇതിലേക്കുള്ള ആദ്യ സഹായമായാണ് ഓരോ ലക്ഷം രൂപ ഇരു വീട്ടുകാര്‍ക്കും ജയസൂര്യ നല്‍കിയത്. പെരുമാള്‍പടി ഫിഷ്ഫാം റോഡിനു പടിഞ്ഞാറ് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഫാമില്‍ താമസിക്കുന്ന കപ്പിത്താന്‍ പറമ്പില്‍ ബിനുവിന്റെ വീട്ടിലെ പാചകവാതക സിലിണ്ടറാണു വെള്ളിയാഴ്ച വൈകിട്ടു പൊട്ടിത്തെറിച്ചത്.
ആളിപ്പടര്‍ന്ന തീയില്‍ ഈ വീടും സമീപത്തെ തുണ്ടത്തില്‍ ജോണ്‍സണ്‍ന്റെ വീടും കത്തിയമരുകയായിരുന്നു. ബാങ്ക് വായ്പ അടയ്ക്കാന്‍ കരുതിവച്ചിരുന്ന 25000 രൂപയടക്കം സര്‍വതും നശിച്ച കുടുംബങ്ങളുടെ നിസഹായാവസ്ഥ മാധ്യമങ്ങളില്‍ വായിച്ചറിഞ്ഞാണു ജയസൂര്യ സഹായവുമായി എത്തിയത്. റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കായലോരത്തെ കുടിലുകളിലേക്കു നാട്ടുവഴികളിലൂടെ ജയസൂര്യ നടന്നാണ് അപകടം നടന്ന വീടുകളില്‍ എത്തിയത്.
ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു മടങ്ങിയതിനു പിന്നാലെയായിരുന്നു ജയസൂര്യയുടെ സന്ദര്‍ശനം. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ബിനുവിന്റെ ഭാര്യ ഷീബയോടും ജോണ്‍സന്റെ ഭാര്യ പ്രജിയോടും ജയസൂര്യ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വരുമാന മാര്‍ഗമായിരുന്ന തയ്യല്‍ മെഷീനും സ്വരുക്കൂട്ടിവച്ച പണം കൊണ്ടു കുട്ടികള്‍ക്കായി വാങ്ങിയ കോടി വസ്ത്രങ്ങളുമെല്ലാം കത്തിക്കരിഞ്ഞതു ജയസൂര്യയ്ക്ക് കാട്ടിക്കൊടുത്തപ്പോള്‍ ജയസൂര്യയുടെയും കണ്ഠമിടറി.
സുമനുസകളുടെ സഹായത്തോടെ ഇവരെ പുനരധിവസിപ്പിക്കണമെന്നും അതിനായി ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങണമെന്നുമുള്ള നിര്‍ദേശം അദ്ദേഹം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.എസ്. രാധാകൃഷ്ണന്‍, അംഗം പി.എസ്. സിനേഷ് എന്നിവരുമായി പങ്കുവച്ചു. ഉടന്‍ അതിനുള്ള നടപടി സ്വീകരിക്കാമെന്ന് അവര്‍ അറിയിച്ചു. അതിലേക്കുള്ള തന്റെ സംഭാവനയായാണ് ഇരു വീട്ടിലേയും ഗൃഹനാഥന്‍മാരുടെ പേരില്‍ ഓരോ ലക്ഷം രൂപയുടെ ചെക്ക് ജയസൂര്യ കൈമാറിയത്.
സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേതാക്കള്‍
പെരുമാള്‍പടിയില്‍ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നു പൊട്ടിത്തെറിച്ചു രണ്ടുവീടുകള്‍ കത്തി ചാമ്പലായ അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നു സ്ഥലം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി കെ.വി. തോമസ്, എസ.് ശര്‍മ എം എല്‍എ , ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് എന്നിവര്‍ അറിയിച്ചു.
കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശികുമാര്‍ . എളങ്കുന്നപ്പുഴ പഞ്ചായത്ത്് പ്രസിഡന്റ് ബിയാട്രീസ് ജോസഫ്, വൈസ് പ്രസിഡന്റ് എ.എസ.് ബെന്നി എന്നിവരും സ്ഥലത്തെത്തിയിരുന്നു. എടവനക്കാട് എസ്ഡിപിവൈ കെപിഎംഎച്ച്എസ് അധ്യാപകര്‍ എത്തി ഇരു വീടുകളിലേയും കുട്ടികള്‍ക്കുവസ്ത്രം നല്‍കി. സ്‌ക്കൂളിലെ വിദ്യാര്‍ഥിയായ മരിയ അലീനയ്ക്ക് രണ്ടു ജോഡി യൂണിഫോമും നോട്ട്പുസ്തകങ്ങളും സമ്മാനിച്ചു. ഇരുകുടുംബങ്ങള്‍ക്കുമായി ഒരുചാക്ക് അരിയും നല്‍കി. അധ്യാപകരായ കെ. ജി. ഹരികുമാര്‍ , ജോര്‍ജ്ജ് അലോഷ്യസ്, പി ടി എ കമ്മിറ്റി അംഗം എം. ബി അയൂബ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment