കാലിഫോര്‍ണിയ: റസ്റ്റോറന്റ് ഉടമയായ ഡേവിഡ് വീന്‍സ് ഭാര്യ ഡാന്‍ വീന്‍സിനെ വെട്ടിനുറുക്കി കറിവയ്ക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. കാലിഫോര്‍ണിയയില്‍ 15 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ് ഡേവിഡ് വീന്‍സ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഡാന്‍ വീന്‍സിനെ 2009 ഒക്ടോബര്‍ മുതല്‍ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃഗീയ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ പദ്ധതിയട്ടിരുന്ന ഭാര്യയെ ഡേവിസ് കൊലപ്പെടുത്തുകയായിരുന്നു.
ലോമിറ്റയില്‍ സ്വന്തമായി റസ്‌റ്റോറന്റ് നടത്തുകയായിരുന്നു ഡേവിഡ്. അവിടെത്തന്നെയാണ് ഭാര്യ ഡാനും ജോലിചെയ്തിരുന്നത്. റസ്‌റ്റോറന്റിന്റെ മുകളിലായാണ് ബിസിനസുകാരനായ ജോ കാകേസ് താമസിച്ചിരുന്നത്. ഡേവിസ് തന്നെ പീഡിപ്പിച്ചിരുന്നതായി ഡാന്‍ ജോയോട് പറഞ്ഞിരുന്നു. ഡേവിഡിന്റെയടുത്തുനിന്ന് രക്ഷപെടണമെന്നും ഡാന്‍ പറഞ്ഞിരുന്നു. അതിനായി അവര്‍ പണം സ്വരൂപിക്കാന്‍ തുടങ്ങി. സ്വരൂപിച്ച പണം ഡാന്‍ സൂക്ഷിക്കാനായി ജോയുടെ കൈയില്‍ നല്‍കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police, Arrested

കുറച്ചു ദിവസം കഴിഞ്ഞു തിരികെ വാങ്ങിക്കൊളളാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും പണം വാങ്ങാന്‍ ഡാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ജോ ഡാനിനെ തിരക്കി റസ്‌റ്റോറന്റില്‍ എത്തി. മദ്യത്തിനടിമയായ ഡാനിനെ റിഹാബിലിറ്റേഷന്‍ സേറ്ററില്‍ അയച്ചിരിക്കുകയാണെന്നാണ് ഡേവിഡ് പറഞ്ഞതത്രെ. എന്നാല്‍ ഡേവിഡിന്റെ സംസാരിത്തില്‍ സംശയം തോന്നിയതായും ജോ പോലീസിനെ അറിയിച്ചിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഡേവിഡ് അറസ്റ്റിലായത്. ആദ്യം അറസ്റ്റിലായപ്പോല്‍ കുറ്റം സമ്മതിക്കാന്‍ ഡേവിഡ് തയാറായില്ല. എന്നാല്‍ പിന്നീട് ഡേവീഡ് ഭാര്യ ഓടിപ്പോകാനായി പദ്ധതിയിട്ടിരുന്നത് അറിഞ്ഞതിനാല്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. തെളിവു നശിപ്പിക്കാനായി ശരീരം വെട്ടിനുറുക്കി കറിവയ്ക്കുകയായിരുന്നു. നാലു ദിവസമെടുത്തു ചെറുതായി നുറുക്കി ശരീരം കറിവയ്ക്കാനെന്നും ഡേവിഡ് വെളിപ്പെടുത്തി.
എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ ഡേവിഡ് മൊഴിമാറ്റി. താന്‍ ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്നും തന്റെതായി പോലീസ് ഹാജരാക്കിയ മൊഴി വ്യാജമാണെന്നും ഡേവിഡ് വാദിച്ചു. എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഡേവിഡ് ആദ്യം നല്‍കിയ മൊഴി ശരിയാണെന്ന് തെളിയുകയായിരുന്നു.2011 ല്‍ ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ സംശയിക്കുന്നതായി മനസിലാക്കിയതോടെ ഡേവിഡ് ജീവനോടുക്കാന്‍ ശ്രമിച്ചിരുന്നു. കുറ്റം തെളിഞ്ഞതിനാല്‍ ഡേവിഡ് 15 വര്‍ഷം കഠിന തടവ് അനുഭവിക്കുകയാണ്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഡേവിഡ് അറസ്റ്റിലായത്. ആദ്യം അറസ്റ്റിലായപ്പോല്‍ കുറ്റം സമ്മതിക്കാന്‍ ഡേവിഡ് തയാറായില്ല. എന്നാല്‍ പിന്നീട് ഡേവീഡ് ഭാര്യ ഓടിപ്പോകാനായി പദ്ധതിയിട്ടിരുന്നത് അറിഞ്ഞതിനാല്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. തെളിവു നശിപ്പിക്കാനായി ശരീരം വെട്ടിനുറുക്കി കറിവയ്ക്കുകയായിരുന്നു. നാലു ദിവസമെടുത്തു ചെറുതായി നുറുക്കി ശരീരം കറിവയ്ക്കാനെന്നും ഡേവിഡ് വെളിപ്പെടുത്തി.
എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ ഡേവിഡ് മൊഴിമാറ്റി. താന്‍ ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്നും തന്റെതായി പോലീസ് ഹാജരാക്കിയ മൊഴി വ്യാജമാണെന്നും ഡേവിഡ് വാദിച്ചു. എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഡേവിഡ് ആദ്യം നല്‍കിയ മൊഴി ശരിയാണെന്ന് തെളിയുകയായിരുന്നു.2011 ല്‍ ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ സംശയിക്കുന്നതായി മനസിലാക്കിയതോടെ ഡേവിഡ് ജീവനോടുക്കാന്‍ ശ്രമിച്ചിരുന്നു. കുറ്റം തെളിഞ്ഞതിനാല്‍ ഡേവിഡ് 15 വര്‍ഷം കഠിന തടവ് അനുഭവിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police, Arrested

No comments:
Post a Comment