ആലപ്പുഴ: സോളാര്‍ പാനല്‍ സ്ഥാപിച്ചുതരാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ റിമാന്റില്‍ കഴിയുന്ന സരിത എസ് നായര്‍ വിഐപി ആണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍.
കഴിഞ്ഞ ദിവസം സിജെഎം കോടതിയില്‍ സരിതയെ ഹാജരാക്കിയപ്പോളാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വിവാദ പരാമര്‍ശം നടത്തിയത്. കേസ് രണ്ട് പ്രാവശ്യം വിളിച്ചപ്പോഴും സരിത കോടതിയിലില്ലായിരുന്നെന്ന് ജഡ്ജി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സരിത വിഐപി ആണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
കേസ് വിളിക്കുമ്പോള്‍ പ്രതികളെല്ലാം ഹാജരായിരിക്കണമെന്നും കോടതിക്ക് മുന്നില്‍ വി.ഐ.പികള്‍ ഇല്ലെന്നും പ്രതികള്‍ മാത്രമെ ഉള്ളുവെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതി മറുപടി നല്‍കി. കസ്റ്റഡിയിലുള്ള പ്രതികളെ സമയത്ത് കോടതിയില്‍ കൊണ്ടുവരേണ്ട കടമ പൊലീസിനുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.
ആക്രി ബിസിനസ് തുടങ്ങാമെന്ന് വാഗ്ദാനംചെയ്ത് ബിജു രാധാകൃഷ്ണനും സരിതയും അഷ്‌കറും കൂടി 37 ലക്ഷം തട്ടിയെന്ന് പരാതിപ്പെട്ട് ആലപ്പുഴ സ്വദേശി പ്രകാശന്‍ നല്‍കിയ പരാതിയില്‍ പ്രതികളുടെ റിമാന്‍ഡ് നീട്ടല്‍ പരിഗണിച്ചപ്പോഴാണ് സംഭവം.
ആദ്യം വിളിച്ചപ്പോള്‍ കേസ് പിന്നെ പരിഗണിക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാറ്റിവെച്ചു. പന്ത്രണ്ടരയോടെ കേസ് വീണ്ടും എടുത്തു. ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണന്‍ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ സരിത എസ് നായരുടെ പേര് വിളിച്ചപ്പോള്‍ അവര്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അമ്പലപ്പുഴയിലായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Saritha S Nair, Solar Case, Court.

No comments:
Post a Comment