പാരീസ്: ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി അനയ്‌സ് ബോര്‍ഡൈര്‍ യൂട്യൂബ് കാണുന്നതിനിടെ ഒന്നു ഞെട്ടി. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തന്റെ അതേ മുഖമുളള മറ്റൊരു പെണ്‍കുട്ടി! ഒരാളെ പോലെ ഒമ്പതു പേരുണ്ടെന്നാണല്ലോ ചൊല്ല്. രൂപത്തിലുളള സാദൃശ്യം, അത്രമാത്രമെയുളളവെന്നാണ് ബോര്‍ഡൈര്‍ ആദ്യം കരുതിയത്. പക്ഷെ, കൂടുതല്‍ അന്വേഷിച്ചപ്പോഴല്ലെ മനസിലായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
യൂട്യൂബില്‍ കണ്ട സാമന്ത ഫുട്ടര്‍മാന്റെയും അനയ്‌സ് ബോര്‍ഡൈന്റെയും ജനന തീയതിയും ഒന്ന് 1987 നവംബര്‍ 19. തങ്ങള്‍ ഇരട്ടകളാണെന്നാണ് ഇരുവരും ഇപ്പോള്‍ വാദിക്കുന്നത്. കാരണമുണ്ട്. ഇരുവരും ജനിച്ചത് ദക്ഷിണ കൊറിയയിലെ സോളില്‍. പീന്നിട് ബോര്‍ഡൈറിനെ ഫ്രാന്‍സില്‍ നിന്നുളള ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ഫുട്ടര്‍മാനെ അമേരിക്കന്‍ സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്തു. അങ്ങനെ രണ്ടുപേരും രണ്ടു ഭൂഖണ്ഡങ്ങളിലെത്തുകയായിരുന്നു.
ഇരുവരുടെയും ഓണ്‍ലൈനിലൂടെ കണ്ടുമുട്ടുന്നതും പിന്നീട് നേരിട്ട് കാണുന്നതുമൊക്കെ പ്രമേയമാക്കി ഒരു ഷോര്‍ട്ട് ഫിലിമും പുസ്തകവും ഉടന്‍തന്നെ പുറത്തിറങ്ങും.കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോര്‍ഡൈര്‍ യൂട്യൂബില്‍ തന്റെയതേ മുഖമുളള ഒരു നടിയെ കാണുന്നത്. ലണ്ടനിലെ സെന്‍ട്രല്‍ സെന്റ് മാര്‍ടിന്‍സ് കോളജിലെ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനിയാണ് ബോര്‍ഡൈര്‍. കുട്ടിക്കാലവും സ്കൂള്‍ വിദ്യാഭ്യസവുമൊക്കെ പാരീസില്‍. സാമന്ത ഫുട്ടര്‍മാന്‍ വളര്‍ന്നത് വെറോനയിലും ന്യൂജേഴ്‌സിയിലുമായാണ്. ഇപ്പോള്‍ താമസം ന്യൂജേഴ്‌സിയില്‍. തന്റെയതേ രൂപവും ഭാവവുമൊക്കെയുളള ഫുട്ടര്‍മാനെ യൂട്യൂബില്‍ കണ്ടയുടനെ ബോര്‍ഡൈന്‍ ട്വിറ്ററിലൂടെ ബന്ധപ്പെട്ടു. അപ്പോഴാണ് ഇരുവരും അറിയുന്നത് തങ്ങളുടെ ജനന തീയതിയും ജനിച്ച സ്ഥലവും ഒന്നാണെന്ന്.
സോളില്‍ നിന്ന് ഹോള്‍ട്ട് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് സര്‍വീസ് എന്ന അമേരിക്കന്‍ സംഘടനവഴിയാണ് പാരീസില്‍ നിന്നുളള ദമ്പതികള്‍ ബോര്‍ഡൈനെ ദത്തെടുക്കുന്നത്. സമാനമായ രീതിയില്‍ സോളില്‍ ജനിച്ച ഫുട്ടെര്‍മാന്‍ സ്‌പെന്‍സ് ചാപിന്‍ എന്ന സംഘടനവഴിയാണ് അമേരിക്കന്‍ ദമ്പതികളുടെ ജീവിതത്തിലേക്കെത്തുന്നത്.

ദമ്പത്തെടുത്തപ്പെട്ട സമയത്തെ രേഖകളൊക്കെ പരിശോധിച്ചെങ്കിലും തങ്ങളെ പ്രസവിച്ച അമ്മയുടെ പേരു കണ്ടെത്താന്‍ ഇരുവര്‍ക്കും സാധിച്ചില്ല. പിന്നീട് ഇവരുടെ കണ്ടുമുട്ടല്‍ ഡോക്യുമെന്ററിയാക്കാന്‍ തീരുമാനിച്ചു. അതിനായി ഫണ്ട് ശേഖരണവും തുടങ്ങി. ഇപ്പോള്‍ തന്നെ 1000ല്‍ അധികം പേര്‍ സംഭാവന നല്‍കിയിട്ടുണ്ട്. 44,000 ഡോളറാണ് സംഭാവനയായി കിട്ടിയിരിക്കുന്നത്. തങ്ങള്‍ ഇരട്ടകളാണോയെന്നറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയെന്ന് യുവതികള്‍ അറിയിച്ചു. എന്നാല്‍ ഡോക്യൂമെന്ററിയിലൂടെ മാത്രമെ ടെസ്റ്റിന്റെ ഫലം പുറത്തുവിടുവെന്നാണ് ഇവരുടെ തീരുമാനം. കഴിഞ്ഞ മെയില്‍ ഫുട്ടര്‍മാന്‍ ലണ്ടനിലെത്തി ബോര്‍ഡൈറിനെ നേരിട്ടു കണ്ടിരുന്നു.
ഇരുവരുടെയും അഭിരുചികളിലുമുണ്ട് സാദൃശ്യങ്ങള്‍. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട നോവല്‍ ഹാരി പോര്‍ട്ടറാണ്. കലയോടും ഇരുവര്‍ക്കും ഭ്രമമുണ്ട്. ഇരുവരും കാണുന്ന ടിവി പ്രോഗ്രാമുകളും ഒന്ന്. പരസ്പരം കണ്ട ശേഷം ചെറിയ കുസൃതികളും ഇരുവരും ഒപ്പിച്ചു. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കില്ലല്ലോ. ഫുട്ടര്‍മാന്റെ വളര്‍ത്തച്ഛന്റെയും അമ്മയുടെയും മുന്നില്‍ ഫുട്ടര്‍മാനായി ചെന്നത് ബോര്‍ഡൈന്‍. 27 വര്‍ഷമായി കാണുന്നു മാതാപിതാക്കള്‍ക്ക് ഇരുവരെയും തിരിച്ചറിയാനായില്ലത്രെ. എന്തായാലും യഥാര്‍ഥത്തില്‍ ഇവര്‍ ഇരട്ടകളാണോയെന്ന് ഡോക്യുമെന്ററി പുറത്തു വന്നാല്‍ മാത്രമെ അറിയു.കാത്തിരിക്കാം.

ഇരട്ടകളാണോ എന്നറിയാന്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment