പുല്‍പ്പള്ളി: കഴിഞ്ഞ വെള്ളിയാഴ്ച ഗുണ്ടില്‍പേട്ട കക്കല്‍തൊണ്ടി തടാകത്തില്‍ കൊല്ലപ്പെട്ട നിലിയല്‍ കണ്ടെത്തിയ പുല്പള്ളി അമരക്കുനി ദാസന്റെ മകള്‍ അനഘയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ തേടി കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് പുല്പള്ളിയിലെത്തി.
കൊലപാതകത്തിലെ മുഖ്യപ്രതി പുല്പള്ളി മാരപ്പന്‍മൂല രാജീവ്‌നഗര്‍ കോളനിയിലെ മുനീറയുടെ മകന്‍ അബ്ദുറഹിമാന്‍ സംഭവം നടന്ന സ്ഥലത്തു വച്ച് തന്നെ പോലീസിന്റെ പിടിയിലായിരുന്നു. അബ്ദുറഹിമാനോടൊപ്പം തടാകക്കരയിലെത്തിയ അനഘ കാല്‍ വഴുതി വെള്ളത്തില്‍ വീണ് മരിക്കുകയായിരുന്നുവെന്നാണ് അബ്ദു റഹിമാന്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് കൊല നടത്തിയത് താനാണെന്ന് അബ്ദു റഹിമാന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. അബ്ദു റഹിമാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം ഗുണ്ടില്‍പേട്ട പോലീസ് സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണുപോയെന്നായിരുന്നു അബ്ദുറഹിമാന്‍ ആദ്യം പോലീസിനോട് പറഞ്ഞത്. അബ്ദുറഹിമാന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച സൂചനകളനുസരിച്ചാണ് കര്‍ണാടക പോലീസ് പുല്പള്ളിയിലെത്തിയതെന്നാണ് കരുതുന്നത്. അബ്ദുള്‍ റഹിമാന്‍ താമസിച്ചിരുന്ന രാജീവ് നഗര്‍ കോളനിക്ക് സമീപത്തുള്ള രണ്ട് ലൈന്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന രണ്ട് യുവാക്കള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
കര്‍ണാടക പോലീസ് ഇരുവരും താമസിക്കുന്ന സ്ഥലത്തെത്തി ഇരുവരേയും ചോദ്യം ചെയ്തതായും നാട്ടുകാര്‍ പറഞ്ഞു. അനഘയും അബ്ദുറഹിമാനും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നാലെ ഒരു ഐ10 കാറില്‍ ഇരുവരും ഗുണ്ടില്‍പേട്ടക്ക് പോയിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെ സംഭവവുമയി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കര്‍ണാടക പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളതായും അറിയുന്നു. അതിനിടെ പ്രതി അബ്ദുറഹിമാനെയും പ്രതികളെന്ന് സംശയിക്കുന്നവരുടേയും ഗുണ്ടല്‍പേട്ട കണക്ഷനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
വയനാട്ടില്‍ തന്നെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ളപ്പോള്‍ അബ്ദുറഹിമാന്‍ അനഘയേയും കൂട്ടി ഒരു പ്രാധാന്യവുമില്ലാത്ത ഗുണ്ടില്‍പേട്ടയിലേക്ക് പോയതെന്തിനാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുണ്ടില്‍പേട്ടയിലുള്ള സെക്‌സ് റാക്കറ്റിന് കുട്ടിയെ കൈമാറുന്നതിനു വേണ്ടി കുട്ടിയേയും കൊണ്ട് പോയതായിരുന്നോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് പുല്പള്ളിയിലുള്ള ഒരു വിദ്യാലയത്തില്‍ നിന്നും ഒരു പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയെ മൈസൂര്‍ക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമം നടത്തിയിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടികളെ രണ്ട് പേരെയും ഗുണ്ടല്‍പേട്ടയില്‍ നിന്നുമാണ് ബന്ധുക്കള്‍ കണ്ടെത്തിയത്. ബസിലെ കണ്ടക്ടര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടക്ടര്‍ കുട്ടികളെ ഗുണ്ടില്‍പേട്ട പോലീസില്‍ ഏല്പിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Anagha, MurderCase, Police.

No comments:
Post a Comment