രാജ്യം ഇന്ന് തെരഞ്ഞടുപ്പിന്റെ മുഖത്താണ്. നാളിതുവരെ അനുവര്‍ത്തിച്ചുവന്ന സൗഹാര്‍ദവും സമാധാനവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്. ശിഥീകരണ ശക്തികളുടെ കൈകളില്‍ അധികാരമെത്തുന്നത് അപകടകരമാണന്നും തങ്ങള്‍ പറഞ്ഞു.
വ്യക്തികളും സമൂഹവും സമാധാനത്തിലും സംതൃപ്തിയിലും ജീവിക്കാനുളള സാഹചര്യം സൃഷ്ടിക്കലാണ് മതത്തിന്റെ മൗലിക ലക്ഷ്യം. ഇസ്ലാം ലോകശ്രദ്ധയില്‍കൊണ്ടുവന്നത് സമാധാന സന്ദേശമാണ്. വര്‍ത്തമാനം സംഘര്‍ഷങ്ങളാലും ശൈഥില്യങ്ങളാലും കലുഷിതമാണ്. സ്‌ഫോടനങ്ങളുടെയും മരണങ്ങളുടെയും വാര്‍ത്തകള്‍ കഴിഞ്ഞാല്‍ പിന്നെ ഒന്നിനും സ്ഥലവും സമയവുമില്ലാതെ മാധ്യമങ്ങളില്‍ പോലും നമ്മുടെ അക്ഷര ബോധത്തെ വെല്ലുവിളിക്കുന്നു.
വിശുദ്ധ ഖുര്‍ആനില്‍ നാലായിരത്തോളം സ്ഥലങ്ങളില്‍ മഹാന്മാരെ സ്മരിക്കുന്നുണ്ട്. കഴിഞ്ഞ 15 നൂറ്റാണ്ടുകളായി നാം പിന്തുടര്‍ന്നുവന്ന പാത വളരെ പവിത്രമാണ്. സച്ചിതരായ മഹന്മാരുടെ സാന്നിധ്യമാണ് നമ്മുടെ എക്കാലത്തേയും സമ്പത്ത്. സമസ്തകേരളാ ജംഇയ്യത്തുല്‍ ഉലമ കേരളത്തില്‍ ഇദപര്യന്തം നിര്‍വഹിച്ച സുപ്രധാന ദൗത്യം സൗഹൃദത്തിന്റേതാണ്. പരസ്പര ഐക്യവും സൗഹര്‍ദ്ദവും നഷ്ടപ്പെടാന്‍ നാം അനുവദിക്കരുത്. സമസ്ത ഒന്നേയുള്ളൂ. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രസ്ഥാനമാണിത്. സമസ്തയേയും പോഷക ഘടകങ്ങളെയും ശക്തിപ്പെടുത്താന്‍ സമൂഹം മുമ്പോട്ട് വരണമെന്നും തങ്ങള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment