കൊണ്ടോട്ടി: മലപ്പുറം മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥിയും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദിനെതിരേ കൊണ്ടോട്ടിയില്‍ വീണ്ടും യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകടനവും ഫ്‌ളക്‌സ് ബോര്‍ഡുകളും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഹരിതസംഘമെന്ന പേരില്‍ ഇ അഹമ്മദിനെതിരേ പ്രകടനം നടത്തിയത്. പ്രാദേശികനേതൃത്വം നോക്കിനില്‍ക്കെയാണു പരിപാടി. നീറാട്, മുതുവല്ലൂര്‍, കൊണ്ടോട്ടി ഭാഗത്തെ ഇരുപതിലധികം പേരാണു പ്രകടനത്തിലുണ്ടായിരുന്നത്.
വിദേശകാര്യ വി.ഐ.പി. മലപ്പുറത്തിനു വേണ്ടേ വേണ്ട, 2004ലെ തിരഞ്ഞെടുപ്പുഫലം ആവര്‍ത്തിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രകടനം. കഴിഞ്ഞ ദിവസവും ഇവിടെ അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പ്രകടനം നടന്നിരുന്നു.
നീറാട് അങ്ങാടിയില്‍ ഹരിതസംഘം നീറാട് എന്ന പേരില്‍ ഇ അഹമ്മദിനെതിരേ രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. യുവജനഹൃദയങ്ങളില്‍നിന്നു കുടിയൊഴിഞ്ഞ ധിക്കാരിയെ ഇനി മലപ്പുറത്തിനുവേണ്ട, 95 ശതമാനം ലീഗുകാരുടെയും മനസ്സില്‍ കഠാര ഇറക്കിയ നേതാവിനെ ഇനി വേണ്ട, മലപ്പുറത്ത് കാലുകുത്തിയ വിദേശകാര്യ വി.ഐ.പിയെ പാഠംപഠിപ്പിക്കുക തുടങ്ങിയവയാണ് ബോര്‍ഡുകളിലുള്ളത്.
അതേസമയം, കൊണ്ടോട്ടി ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഹമ്മദിന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയും പ്രകടനം നടത്തുകയും ചെയ്തു.
നീറാട് അങ്ങാടിയില്‍ ഹരിതസംഘം നീറാട് എന്ന പേരില്‍ ഇ അഹമ്മദിനെതിരേ രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. യുവജനഹൃദയങ്ങളില്‍നിന്നു കുടിയൊഴിഞ്ഞ ധിക്കാരിയെ ഇനി മലപ്പുറത്തിനുവേണ്ട, 95 ശതമാനം ലീഗുകാരുടെയും മനസ്സില്‍ കഠാര ഇറക്കിയ നേതാവിനെ ഇനി വേണ്ട, മലപ്പുറത്ത് കാലുകുത്തിയ വിദേശകാര്യ വി.ഐ.പിയെ പാഠംപഠിപ്പിക്കുക തുടങ്ങിയവയാണ് ബോര്‍ഡുകളിലുള്ളത്.
അതേസമയം, കൊണ്ടോട്ടി ഭാഗങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഹമ്മദിന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുകയും പ്രകടനം നടത്തുകയും ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment