Latest News

കാസര്‍കോട് ഡിജിറ്റല്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ആം ആദ്മി

കാസര്‍കോട്: തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പോസ്റ്റര്‍ പ്രചരണവും ചുവരെഴുത്തുകളും നടത്തുമ്പോള്‍ ആം ആദ്മി സ്ഥാനാര്‍ഥിയുടെ പ്രചരണം വ്യത്യസ്തമാകുന്നു. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ പ്രചരണത്തിന് ഡിജിറ്റല്‍ ബാഡജാണ് എഎപി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നത്.

വസ്ത്രത്തില്‍ എല്‍ഇഡി സംവിധാനമുള്ള ഡിജിറ്റല്‍ ബാഡ്ജ് കുത്തിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങുന്നത്. സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവുമൊക്കെ ബാഡ്ജിലൂടെ മാറി മാറി വരുന്നു. ഇതിനു പുറമെ വാഹനത്തില്‍ ഒട്ടിച്ചു വെക്കാവുന്ന ബോര്‍ഡുകളും തയ്യാറാക്കിയിട്ടുണ്ട്. കാസര്‍കോട് പടന്നക്കാട്ടെ എഎപി പ്രവര്‍ത്തകനായ അബ്ദുള്ളയാണ് ഡിജിറ്റല്‍ ബാഡ്ജ് തയ്യാറാക്കിയത്.

ചൈനയില്‍ നിന്നും വാങ്ങിയ മോള്‍ഡുകളില്‍ പ്രോഗ്രാം ചെയ്താണ് ബാഡജുകള്‍ പ്രചരണത്തിനിറക്കിയത്. ചുവപ്പ്, നീല, പച്ച തുടങ്ങിയ നിറങ്ങളിലുള്ള ബാഡ്ജുകള്‍ ധരിച്ചാണ് ഇപ്പോള്‍ എഎപി പ്രവര്‍ത്തകര്‍ പ്രചാരണത്തിനിറങ്ങുന്നത്. അതേ സമയം പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളോ പോസ്റ്ററുകളോ പ്രചരണത്തിനുപയോഗിക്കില്ലെന്ന് എഎപി വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.