Latest News

മുല്ലപ്പള്ളി രാമചന്ദ്രന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. യു ഡി എഫ് നേതാക്കള്‍ക്കൊപ്പം കോഴിക്കോട് കലക്‌ട്രേറ്റിലെത്തിയാണ് ജില്ലാ കലക്ടര്‍ സി എ ലത മുമ്പാകെ അദ്ദേഹം പത്രിക നല്‍കിയത്.

വടകരയില്‍ നിന്നും കോഴിക്കോട് ഡി സി സി ഓഫിസില്‍ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം പത്രികാ സമര്‍പ്പണത്തിനായി പുറപ്പെട്ടത്. രാവിലെ പതിനൊന്ന് മണിയോടെ കലക്ടറുടെ ചേംബറില്‍ എത്തിയ മുല്ലപ്പള്ളി മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ഡി സി സി പ്രസിഡന്റ് കെ സി അബു, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, എസ് ജെ ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ എന്നിവര്‍ മുല്ലപ്പള്ളിക്കൊപ്പമുണ്ടായിരുന്നു. കലക്ടറേറ്റ് കവാടത്തിലെത്തിയ മുല്ലപ്പള്ളിയെ

കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബു, സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, മുസ്ലീം ലീഗ് നേതാക്കളായ എം സി മായിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, എം എ റസാഖ് മാസ്റ്റര്‍, എ ഐ സി സി അംഗം പി വി ഗംഗാധരന്‍, വടകര ലോക്‌സഭാ മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുള്ള, ജനറല്‍ കണ്‍വീനര്‍ യു രാജീവന്‍, കണ്‍വീനര്‍മാരായ വി എം ചന്ദ്രന്‍, അച്യുതന്‍ പുതിയേടത്ത്, സി വി അജിത്ത്, കൂടാളി അശോകന്‍, കെ പി സി സി നിര്‍വ്വാഹകസമിതിയംഗം കെ രാമചന്ദ്രന്‍ മാസ്റ്റര്‍, സി എം പി ജില്ലാ സെക്രട്ടറി സി എന്‍ വിജയകൃഷ്ണന്‍, യു ഡി എഫ് നേതാക്കളായ പി ശാദുലി, സൂപ്പി നരിക്കാട്ടേരി, പി ജെ തോമസ്, എസ് പി കുഞ്ഞമ്മദ്, കാവില്‍ പി മാധവന്‍, പി ബാലകൃഷ്ണന്‍, യു വി ദിനേശ്മണി, വീരാന്‍കുട്ടി, കെ എസ് യു ജില്ലാ പ്രസിഡന്റ് വി പി ദുല്‍ക്കിഫില്‍, രാജേഷ് കീഴരിയൂര്‍, അന്നമ്മ മാത്യു, കെ ടി അബ്ദുറഹിമാന്‍, കെ കെ സീതി, പി കെ അജിത്ത്, സുനില്‍ മടപ്പള്ളി, സബീഷ് കുന്നങ്ങോത്ത് തുടങ്ങിയ നേതാക്കള്‍ സ്വീകരിച്ചു.

തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ടെന്നും 2009 നേക്കാള്‍ മികച്ച വിജയം ഇത്തവണ കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പത്രിക സമര്‍പ്പിച്ച ശേഷം പുറത്തിറങ്ങിയ മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ തവണത്തെ തെരഞ്ഞടുപ്പിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചരണം ആത്മവിശ്വാസത്തോടെ തുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.