കാസര്‍കോട്: 14 പായ്ക്കറ്റ് കഞ്ചാവുമായി യുവാവിനെ ടൗണ്‍ സി.ഐ. അറസ്റ്റു ചെയ്തു. മംഗല്‍പ്പാടി കുക്കാര്‍ അക്ബര്‍ മന്‍സിലിലെ അബ്ദൂല്‍ ഹമീദിനെ(36)യാണ് വെള്ളിയാഴ്ച വൈകിട്ട് നെല്ലിക്കുന്ന് ബീച്ച് റോഡ് ഗീതാ ടാക്കീസ് ജംഗ്ഷനടുത്തു വെച്ച് പോലീസ് അറസ്റ്റു ചെയ്തത്.
സംശയ സാഹചര്യത്തില്‍ കണ്ട് ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ തിരുകിയ നിലയില്‍ കഞ്ചാവു പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. കഞ്ചാവു വില്‍പ്പനസംഘത്തിലെ കണ്ണിയാണ് പിടിയിലായ അബ്ദുല്‍ ഹമീദെന്ന് പോലീസ് സംശയിക്കുന്നു.
സംശയ സാഹചര്യത്തില്‍ കണ്ട് ദേഹപരിശോധന നടത്തിയപ്പോഴാണ് അരയില്‍ തിരുകിയ നിലയില്‍ കഞ്ചാവു പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. കഞ്ചാവു വില്‍പ്പനസംഘത്തിലെ കണ്ണിയാണ് പിടിയിലായ അബ്ദുല്‍ ഹമീദെന്ന് പോലീസ് സംശയിക്കുന്നു.

No comments:
Post a Comment