കാസര്‍കോട് : യുവതിയോടൊപ്പം നിര്‍ത്തി നഗ്നഫോട്ടോയെടുത്ത് ഗള്‍ഫുകാരനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ചെമ്മനാട് സ്വദേശി അബ്ദുല്‍ഷാഹില്‍(27) ആണ് അറസ്റ്റിലായത്.
കാസര്‍കോട് നഗരത്തിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചെങ്കള പാണലത്തെ ഗള്‍ഫുകാരനും സുഹൃത്തും ചേര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്തു. ഇവിടേക്ക് സീരിയല്‍ നടിയെന്നു പറയുന്ന തിരുവനന്തപുരംകാരി മറിയയെ കൊണ്ടു വന്നു. തുടര്‍ന്ന് ഗള്‍ഫുകാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.

പണം നല്‍കാതിരുന്നപ്പോള്‍ സുഹൃത്ത് പത്ത് പേരെ കൂട്ടി വന്ന് സീരിയല്‍ നടിക്കൊപ്പം യുവാവിനെ നഗ്നനാക്കി നിര്‍ത്തി പത്ത് ലക്ഷം ആവശ്യപെടുകയായിരുന്നു . മൂന്നുപേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സീരിയല്‍ നടിയെ സംഭവത്തിന് ശേഷം മംഗലാപുരത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് അബ്ദുല്‍ ഷാഹില്‍ ആണെന്നാണ് ആരോപണം.
No comments:
Post a Comment