ശ്രീകണ്ഠപുരം ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന കണ്ണൂര്‍ ബാറിലെ അഭിഭാഷകന്‍ ജോയി ജോസഫിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ശ്രീകണ്ഠപുരം സി.ഐ കെ.എ.ബോസ് ജില്ലാസെഷന്‍സ് കോടതിയില്‍ നിന്നും ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് കസ്റ്റഡിയില്‍ വാങ്ങിയ ജോയി ജോസഫിനെ അയാളുടെ വീട്ടില്‍ കൊണ്ട് വന്ന് തെളിവെടുത്തു.
കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ ഇയാള്‍ ഇരു കൈകളിലും ഉപയോഗിച്ച കയ്യുറകള്‍ മുറിയില്‍ നിന്നും കണ്ടെടുത്തു. ജോയി ജോസഫ് സംഭവ സമയത്ത് ഉപയോഗിച്ച പാന്റും ഷര്‍ട്ടും ഷെല്‍ഫില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പീഡിപ്പിക്കുന്നതിന് മുമ്പ് പെണ്‍ക്കുട്ടിക്ക് പഴം നല്‍കിയതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ഹംഗറിയിലുള്ള മകളുടെ മകളുമായി ഫോണില്‍ സംസാരിച്ചോളൂ എന്ന് പറഞ്ഞാണ് പെണ്‍ക്കുട്ടിയെ അകത്തെ മുറിയിലേക്ക് കൊണ്ടുപോയതെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
എസ്.ഐ. കെ.വി.ലക്ഷ്മണന്‍, എ.എസ്.ഐ. രഘുനാഥ്, വനിതാ പോലീസ് ഓഫീസര്‍ കെ.കെ.പ്രിയ എന്നിവരും തെളിവെടുപ്പിന് എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. രാത്രി 7.30 ഓടെ ജോയി ജോസഫിനെ കോടതിയില്‍ തിരിച്ചേല്‍പ്പിച്ചു.
No comments:
Post a Comment