Latest News

സണ്ണി ലിയോണിനെ നാടുകടത്തണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന രംഗത്ത്

മുന്‍ നീലച്ചിത്ര നടിയും ഇപ്പോള്‍ ബോളിവുഡ് താരവുമായ സണ്ണി ലിയോണിനെ നാടുകടത്തണമെന്ന ആവശ്യവുമായി ഹിന്ദു സംഘടന രംഗത്ത്. സണ്ണിയുടെ ഏറ്റവും പുതിയ ചിത്രമായ രാഗിണി എംഎംഎസ് 2 നിരോധിച്ച് ഇവരെ ഇന്ത്യയില്‍ നിന്നും നാടുകടത്തണമെന്ന ആവശ്യവുമായി ഹിന്ദു ജനജഗൃതി സമിതി (എച്ച്‌ജെഎസ്) ആണ് രംഗത്തെത്തിയിരിക്കുന്നത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന് (സിബിഎഫ്‌സി) നല്കിയ മെമ്മോറാന്‍ഡത്തിലാണ് എച്ച് ജെ എസ് സണ്ണി ലിയോണിന്റെ ചൂടന്‍ രംഗങ്ങളുള്ള രാഗിണി എംഎംഎസ് 2 നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ പ്രക്ഷോഭമുണ്ടാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി. അശ്ലീലരംഗങ്ങളുള്ള സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ തിയേറ്റര്‍ ഉടമകളോടും സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭാരതീയ സംസ്‌കാരത്തെയും മഹത്വത്തെയും ഹിന്ദുത്വത്തെയും നശിപ്പിക്കുന്നതാണ് രാഗിണി എംഎംഎസ്  ഹിന്ദു ദൈവമായ ഹനുമാന്‍ സ്വാമിയെ പൂജിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നതെന്നും ഇത് ഹിന്ദു വികാരം വ്രണപ്പെടാന്‍ കാരണമായെന്നുമാണ് സംഘടനയുടെ ആരോപണം. അതിനാല്‍ വിവാദം സൃഷിടിക്കുന്നതിന് മുന്നേ ചിത്രത്തിന് വിലക്ക് വീഴണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood Actress, Sunny Leone, Entertainment.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.