Latest News

മലയോര മനസ്സ് തൊട്ടറിഞ്ഞ് പി കരുണാകരന്‍

കാസര്‍കോട്: നാമനിര്‍ദേശ പത്രിക സമര്‍പണത്തിന് ശേഷമാണ് പി കരുണാകരന്‍ വ്യാഴാഴ്ച തന്റെ പര്യടനം ആരംഭിച്ചത്. രാവിലെ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ വിദ്യാനഗര്‍ എ കെ ജി മന്ദിരത്തിലെത്തുമ്പോള്‍ എല്‍ഡിഎഫിന്റെയും ഐഎന്‍എല്ലിന്റെയും നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ വരവേല്‍ക്കാനെത്തി. 

വരണാധികാരിയായ കലക്ടര്‍ മുമ്പാകെ പകല്‍ പതിനൊന്നോടെ പത്രിക സമര്‍പിച്ചു. പിന്നീട് കലക്ടറേറ്റിനുള്ളിലെ ഓഫീസുകളിലേക്ക്. ചിരപരിചിതരാണെങ്കിലും എല്ലാ സെക്ഷനിലെയും ജീവനക്കാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. 

ഉച്ചയോടെ പരവനടുക്കം ആലിയ കോളേജിലെത്തിയ സ്ഥാനാര്‍ഥിയെ സ്‌നേഹവായ്‌പോടെ ജീവനക്കാര്‍ സ്വീകരിച്ചു. വിദ്യാര്‍ഥികളോടും ജീവനക്കാരോടും വോട്ടഭ്യര്‍ഥിച്ച് ദേളി സഅദിയ്യ അറബിക് കോളേജിലേക്ക്. പ്രിന്‍സിപ്പല്‍ എ കെ അബ്ദുള്‍റഹിമാന്‍ മുസ്ല്യാരും പള്ളങ്കോട് അബ്ദുള്‍ഖാദിര്‍ മദനിയും ചേര്‍ന്ന് സ്വീകരിച്ചു.
പകല്‍ രണ്ടരയോടെ മുന്നാട് ധിഷണ അക്കാദമി കോളേജിലെത്തിയ സ്ഥാനാര്‍ഥിയെ കോളേജിലെ മുഴുവന്‍ കുട്ടികളും ഇറങ്ങിവന്ന് ടൗണില്‍നിന്ന് മാലയിട്ട് മുദ്രാവാക്യം വിളിയോടെ കോളേജിലേക്ക് ആനയിച്ചു. പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വരവേറ്റു. ക്ലാസ് മുറികളില്‍ കയറി വോട്ടഭ്യര്‍ഥിച്ചു.
തുടര്‍ന്ന് മുന്നാട് പീപ്പിള്‍സ് കോളേജിലേക്ക്. ചുവപ്പ് തോരണം അലങ്കരിച്ച പ്രധാന ഗേറ്റില്‍ പൊള്ളുന്ന വെയിലിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിയോടെ സ്വീകരിച്ചു. വിവിധ ക്ലാസുകള്‍ക്കുവേണ്ടി ഹാരാര്‍പണം നടത്തി. കോളേജ് വരാന്തയില്‍ അധ്യാപകര്‍ ബൊക്കെ നല്‍കി വരവേറ്റു. ക്ലാസുകളില്‍ കയറി ഹ്രസ്വമായ വാക്കുകളില്‍ വോട്ടഭ്യര്‍ഥന. പരീക്ഷ നടക്കുന്ന ക്ലാസ് മുറികള്‍ക്കുള്ളില്‍നിന്ന് കൈവീശി കുട്ടികളുടെ അഭിവാദ്യം.
പിന്നീട് തൊട്ടടുത്ത എംബിഎ കോളേജിലേക്ക്. അവിടെയും ചെറുവാക്കുകളില്‍ വോട്ടഭ്യര്‍ഥന. പിന്നെ മുന്നാട് ഗവ. സ്‌കൂളിലേക്ക്. അധ്യാപകരോടും ജീവനക്കാരോടും വോട്ടഭ്യര്‍ഥിച്ച ശേഷം കുറ്റിക്കോല്‍ എ കെ ജി സ്മാരക മന്ദിരത്തിയെ പി കരുണാകരന്‍ പിന്നീട് കാനത്തൂരിലേക്ക്. ഇവിടുത്തെ കടകളും സ്ഥാപനങ്ങളും കയറിയിറങ്ങി വോട്ടഭ്യര്‍ഥന. പിന്നീട് മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലെത്തി ട്രസ്റ്റി ബോര്‍ഡംഗങ്ങളോട് വോട്ടഭ്യര്‍ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.