ബുധനാഴ്ച ഉച്ചയോടെ മംഗലാപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് തളങ്കര തുറമുഖത്ത് എത്തിച്ചത്. ബോട്ടുകള്‍ രാത്രിയില്‍ തീരക്കടലില്‍ മീന്‍പിടിക്കുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ലക്ഷക്കണക്കിന് വിലയുള്ള വലകള്‍ നശിക്കുന്നത് പതിവായിരുന്നു. വൈകിട്ട് കടലില്‍ വലയിട്ട് പുലര്‍ച്ചെ പോയി അത് എടുത്തുവരുന്നതാണ് പരമ്പരാഗതരീതി. അവര്‍ വിരിച്ച വല പരക്കെ നശിപ്പിക്കപ്പെടുന്നതിനാല്‍ രാത്രി ബോട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അത് ലംഘിച്ചതിനാണ് നടപടിയെന്ന് തീരദേശപോലീസ് എസ്.ഐ. ഫിലിപ്പ് തോമസ് പറഞ്ഞു.
ബോട്ട് പിടിച്ചതുസംബന്ധിച്ച് ഫിഷറീസ് അധികൃതര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് കൈമാറി. അവരാണ് തുടര്‍ നടപടി കൈക്കൊള്ളേണ്ടത്. കഴിഞ്ഞദിവസം അധികൃതരുടെ സാന്നിധ്യത്തില്‍ ഇക്കാര്യത്തില്‍ തീരുമനം എടുത്തിരുന്നെങ്കിലും അന്യസംസ്ഥാന ബോട്ടുകള്‍ അത് പാലിക്കുന്നില്ലെന്നും സാധാരണ മീന്‍പിടിത്തക്കാര്‍ വല നശിച്ച് പട്ടിണിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും കൃഷ്ണന്‍ കുളിയന്‍ വെളിച്ചപ്പാടന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Boat, Police.
No comments:
Post a Comment