Latest News

സൗദി ജയിലില്‍ നിന്നും ഫേസ്ബുക്കിലൂടെ മലയാളി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ദമാം: സൗദിയിലെ ദമാമിലെ 'ജീപാസ്'കമ്പനി ജീവനക്കാരനെ അകാരണമായി ജയിലില്‍ അടക്കുകയും , നിരപരാധി ആണെന്ന് തെളിഞ്ഞിട്ടും ജയിലില്‍ നിന്നും ഇറക്കാന്‍ കമ്പനി ശ്രമിക്കാത്തതിനെ തുടര്‍ന്ന് മലയാളി യുവാവ് ഫൈസ്ബുക്കിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കി. കോഴിക്കോട് പേരാമ്പ്ര സ്വദേശി അബ്ദുല്‍ കരീം എന്ന യുവാവാണ് ഫേസ്ബൂക്കിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിയത്‌.

യുവാവ് പറയുന്നത് ഇങ്ങനെ
'അസ്സലാമു അലൈകും, ഓള്‍'
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ആയിരിക്കും ഞാന്‍ എവിടയാ ഉള്ളതെന്ന് .' GEEPAS എന്ന കമ്പനിയുടെ ദമാമിലെ മാനേജര്‍ എന്നെ മനപൂര്‍വം ദമാം ജയിലില്‍ ഇട്ടിരിക്കുകയാണ്. ഞാന്‍ ഒരു തെറ്റും ചെയ്തില്ല എനിക്ക് ഈ ജോലി ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു സൗദിയും അവനും കൂടി എന്നെ നല്ലവണ്ണം തല്ലി. അതുകൊണ്ട് ഞാന്‍ കമ്പനിയില്‍ നിന്നും ചാടിപ്പോയി. ഇതാണ് സംഭവിച്ചത്. അതിനു എന്നെ പൈസ മുക്കി എന്ന് പറഞ്ഞ് കള്ള കേസില്‍ കുടുക്കി ജയിലില്‍ ഇട്ടിരിക്കുകയാണ്. ഇപ്പോള്‍ എന്നെ സൗദി കോടതി വെറുതെ വിട്ടു. Geepas മാനേജര്‍ കുറെ കള്ള എവിഡന്‍സും കൊണ്ട് ജഡ്ജിയെ സ്വാധീനിക്കാന്‍ വന്നു. പക്ഷെ കോടതി ഒന്നും സ്വീകരിച്ചില്ല. എന്നെ വെറുതെ വിടുകയായിരുന്നു .ഞാന്‍ ഇപ്പോളും ജയിലില്‍ തന്ന . കമ്പനി വന്നു ഇറക്കിയാലെ ജയിലില്‍ നിന്നും എന്നെ റിലീസ് ചെയ്യു. അല്ലെങ്കില്‍ വേറെ ഏതങ്കിലും സൗദി വേണം. പക്ഷെ ഞാന്‍ ഒന്ന് തീരുമാനിച്ചു. എനിക്ക് ഇനി ജീവിതം മടുത്തു. ഞാന്‍ ഈ ലോകത്തോട് വിടപറയാന്‍ പോകുന്നു. ആരോടങ്കിലും വാക്കാലോ പ്രവൃത്തിയാലോ എന്തങ്കിലും തെറ്റ് ചെയ്തിട്ടുട്ടെങ്കില്‍ എന്നോട് പൊറുക്കണം. ഇത് ലോകം മുഴുവന്‍ അറിയണം. എല്ലാവര്‍ക്കും ഷെയര്‍ ചെയ്യണം. ജീപാസിന്റെ തനി നിറം എല്ലാവരും അറിയട്ടെ' .അസ്സലാമു അലൈക്കും, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്റെ ഈ തീരുമാനം എനിക്ക് മാറ്റാന്‍ പറ്റുന്നില്ല'.

കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയോടെയാണ് യുവാവ് ഇങ്ങനെ പറഞ്ഞുള്ള സ്റ്റാറ്റസ് ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്തത്. സഹായം വാഗ്ദാനം ചെയ്തു താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. പക്ഷെ യുവാവിന്റെ പ്രതികരണം ഒന്നുമുണ്ടായിട്ടില്ല. സാമൂഹിക പ്രവര്‍ത്തകരെ അടക്കം നിരവധി പേര്‍ പ്രസ്തുത കമ്പനിയുമായി ബന്ധപ്പെട്ടു യുവാവിനെ പുറത്തിറക്കാന്‍ ശ്രമങ്ങള ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.