മംഗലാപുരം: വയോധികരായ ദമ്പതിമാര്‍ തീകൊളുത്തി മരിച്ച നിലയില്‍. ഉഡുപ്പി കരാവലി ബൈപ്പാസിനുസമീപമുള്ള വീട്ടിലാണ് സംഭവം.
സഞ്ജീവ കോട്ടിയാന് (70), ഭാര്യ ഇന്ദിര (62) എന്നിവരെയാണ് വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒറ്റയ്ക്കാണ് താമസം. മകന് വിനോദ് ദുബായിലും മകള്‍ രജനി അമേരിക്കയിലുമാണ്.
കഴിഞ്ഞദിവസം രാത്രി സഞ്ജീവ തന്റെ കൂട്ടുകാരനായ വസന്തിനെ ഫോണില്‍ വിളിച്ചിരുന്നു. തനിക്കു കുറച്ചുസാധനങ്ങള്‍ വാങ്ങാനുണ്ടെന്നും കൂടെ വരണമെന്നുമാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് രാവിലെ വീട്ടിലെത്തിയ വസന്താണ് വീടിന് തീപിടിച്ചത് കണ്ടത്. അകത്തുകയറി നോക്കിയപ്പോള്‍ ഇരുവരും കത്തിക്കരിഞ്ഞ നിലയില്‍ കിടക്കുകയായിരുന്നു.
മംഗലാപുരത്തുനിന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഉഡുപ്പി ടൗണ്‍ പോലീസാണ് കേസന്വേഷിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment