മുംബൈ: മുംബൈയിലെ ശക്തി മില്‍ പരിസരത്തു നടന്ന രണ്ടു കൂട്ടമാനഭംഗക്കേസുകളിലും വ്യാഴാഴ്ച വിധി പ്രസ്താവിക്കും. മുംബൈയിലെ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ശക്തി മില്‍ പരിസരത്തു വച്ച് കഴിഞ്ഞ വര്‍ഷം രണ്ടു സംഭവങ്ങളിലായി ഒരു മാധ്യമപ്രവര്‍ത്തകയും ടെലിഫോണ്‍ ഓപ്പറേറ്ററായ യുവതിയുമാണ് കൂട്ടമാനഭംഗത്തിനിരയായത്.
കഴിഞ്ഞ ജൂലൈ 31-നാണ് ആദ്യസംഭവം. 18-കാരിയായ ടെലിഫോണ്‍ ഓപ്പറേറ്റര്‍ കൂട്ടമാനഭംഗത്തിനിരയായി. അഞ്ചു പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചാമനു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജൂവനൈല്‍ കോടതിയിലാണ് ഇയാളുടെ വിചാരണ നടന്നത്. മറ്റുള്ളവരുടെ വിചാരണ സെഷന്‍സ് കോടതിയില്‍ നടന്നു. ഒക്‌ടോബര്‍ എട്ടിന് നാലു പ്രതികള്‍ക്കുമെതിരേ പോലീസ് 362 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 31 സാക്ഷികളെയണ് കേസില്‍ വിസ്തരിച്ചത്.
ഓഗസ്റ്റ് 22-നു നടന്ന രണ്ടാമത്തെ സംഭവത്തില്‍ 23-കാരിയായ ഫോട്ടോജേണലിസ്റ്റ് കൂട്ടമാനഭംഗത്തിനിരയായി. ജോലിയുടെ ഭാഗമായി ആണ്‍സുഹൃത്തിനൊപ്പം ശക്തിമില്‍ പരിസരത്തെത്തിയതായിരുന്നു യുവതി. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ചു പ്രതികളാണ് കേസിലുള്‍പ്പെട്ടിരുന്നത്. ഇവരില്‍ മൂന്നു പേര്‍ ജൂലൈ 31-ലെ കേസിലെയും പ്രതികളാണ്. സെപ്റ്റംബര്‍ 19-ന് പോലീസ് പ്രതികള്‍ക്കെതിരേ 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, ഗൂഡാലോചന, ഐടി നിയമപ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്. കേസില്‍ 44 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.
പൊതുസമൂഹത്തിന്റെ പ്രതിഷേധം ഏറെ ഏറ്റുവാങ്ങിയ കേസുകളായിരുന്നു ഇവ രണ്ടും. രണ്ടു കേസിലും പെണ്‍കുട്ടികള്‍ക്കെതിരേ നടന്നത് ക്രൂരവും ദയാരഹിതവുമായ കുറ്റകൃത്യങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai Rape Case, Court Order.
No comments:
Post a Comment