Latest News

വിഷുക്കണിയായി നഗ്നഫോട്ടോ: നാല് യുവാക്കള്‍ അറസ്റ്റില്‍

കുണ്ടംകുഴി: വിഷുദിന പുല ര്‍ച്ചെ കണികാണുന്ന തരത്തില്‍ യുവതിയുടെ അശ്ലീലചിത്രം വീടിന്‍ മുന്നില്‍ പ്രദര്‍ശിപ്പിച്ച കേസില്‍ പെരുമ്പള സ്വദേശികളായ നാലംഗ സംഘം അറസ്റ്റില്‍.

കഴിഞ്ഞ ദിവസം കുണ്ടംകുഴി സ്‌കൂളിന് സമീപത്തെ ജ്യോത്സ്യര്‍ രത്‌നാകരന്റെ വീട്ടിലാണ് സംഭവം. ഇയാളുടെ പരാതിയില്‍ ബന്ധുവായ പെരുമ്പള ചെട്ടുംകുഴിയിലെ പ്രവീണ്‍ ഇയാളുടെ സുഹൃത്തുക്കളായ വൈ ശാഖ് , പ്രിന്‍സ്, അബ്ദുള്‍ വാഹിദ് എന്നിവരാണ് അറസ്റ്റിലായത്. പ്രവീണും സുഹൃത്തുക്കളും രത്‌നാകരന്റെ വീട്ടിലെത്തി പൂജാമുറിക്ക് അഭിമുഖമായി ഒരു യുവതിയുടെ നഗ്നഫോട്ടോ സ്ഥാപിക്കുകയായിരുന്നു.
രത്‌നാകരന്‍ രാവിലെ എഴുന്നേറ്റ് കണികാണുന്ന തരത്തിലായിരുന്നു ഫോട്ടോ വെച്ചിരുന്നത്. 

രത്‌നാകരന്റെ വീട്ടിന്റെ വരാന്തയില്‍ ആസമയത്ത് ഏതാനും പേര്‍ നില്‍ക്കുന്നതായി അയല്‍ക്കാരാണ് അറിയിച്ചത്. ഇതുപ്രകാരം രത്‌നാകരന്‍ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് പ്രവീണിനെയും കൂട്ടാളികളെയും കണ്ടത്.
ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രവീണിനെയും സംഘത്തെയും കയ്യോടെ പിടികൂടി പോലീസിന് കൈ മാറുകയായിരുന്നു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.